ബാങ്ക് ഓഫ് ബറോഡയില്‍ മാനേജര്‍, സീനിയര്‍ മാനേജര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ ഒന്‍പതുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റായ bankofbaroda.bank.in -വഴിയാണ് അപേക്ഷിക്കേണ്ടത്.
തസ്തികകളും യോഗ്യതകളും
ചീഫ് മാനേജര്‍-ഇന്‍വെസ്റ്റര്‍ റിലേഷന്‍സ്(2 പോസ്റ്റുകള്‍)
പ്രായപരിധി: 30-40
വിദ്യാഭ്യാസ യോഗ്യത: ഇക്കണോമിക്‌സിലോ കൊമേഴ്‌സിലോ ബിരുദം, സിഎ, എംബിഎ, ഐഐഎം സര്‍ട്ടിഫിക്കറ്റുകള്‍ അഭികാമ്യം.
പ്രവൃത്തിപരിചയം: ബാങ്കിങ്ങിലോ ബ്രോക്കറേജിലോ എട്ടുവര്‍ഷത്തെ മുന്‍പരിചയം. ഇന്‍വെസ്റ്റര്‍ റിലേഷനിലോ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷനിലോ റിസര്‍ച്ചിലോ രണ്ട് വര്‍ഷത്തെ പരിചയം.
ശമ്പളം: 1,02,300 - 1,20,940
മാനേജര്‍-ട്രേഡ് ഫിനാന്‍സ് ഓപ്പറേഷന്‍സ്(14 പോസ്റ്റുകള്‍)
പ്രായം: 24-34
വിദ്യാഭ്യാസ യോഗ്യത: ബിരുദം, ഐഐബിഎഫ് ഫോറെക്‌സ്, സിഡിസിഎസ് അല്ലെങ്കില്‍ സിഐടിഎഫ് എന്നീ സര്‍ട്ടിഫിക്കറ്റുകളുള്ളവര്‍ക്ക് മുന്‍ഗണന.
മുന്‍പരിചയം: ബാങ്കുകളില്‍ ട്രേഡ് ഫിനാന്‍സ് ഓപ്പറേഷന്‍സില്‍ രണ്ട് വര്‍ഷത്തെ തൊഴില്‍ പരിചയം.
ശമ്പളം: 64,820 - 93,960
മാനേജര്‍-ഫോറെക്‌സ് അക്വിസിഷന്‍ ആന്‍ഡ് റിലേഷന്‍ഷിപ്പ്(37)
പ്രായം: 26-36
വിദ്യാഭ്യാസ യോഗ്യത: ബിരുദം, എംബിഎ അല്ലെങ്കില്‍ പിജിഡിഎം
പരിചയം: രണ്ട് വര്‍ഷത്തെ ബാങ്ക് പരിചയവും ട്രേഡ് ഫിനാന്‍സിലെ ഒരുവര്‍ഷത്തെ പരിചയവും, ഫോറെക്‌സ് സെയില്‍സ് പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം.
ശമ്പളം: 64,820 - 93,960
സീനിയര്‍ മാനേജര്‍-ഫോറെക്‌സ് അക്വിസിഷന്‍ ആന്‍ഡ് റിലേഷന്‍ഷിപ്പ്(5 പോസ്റ്റുകള്‍)
പ്രായം: 29-39
വിദ്യഭ്യാസം: ബിരുദവും സെയില്‍സ്/മാര്‍ക്കറ്റിങ്/ ഫിനാന്‍സ്/ ട്രേഡ് ഫിനാന്‍സ് എന്നിവയില്‍ ഫുള്‍ ടൈം എംബിഎ/ പിജിഡിഎം എന്നിവയും.
പരിചയം: ബാങ്കിങ്ങില്‍ അഞ്ച് വര്‍ഷത്തെ പരിചയവും ട്രേഡ് ഫിനാന്‍സില്‍ മൂന്ന് വര്‍ഷത്തെ പരിചയവും, ഫോറെക്‌സ് സെയില്‍സിന് മുന്‍ഗണന.
ശമ്പളം: 85,920 - 1,05,280
എങ്ങനെ അപേക്ഷിക്കാം
- bankofbaroda.bank.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
- Careers എന്നതിലെ Current Opportunities ക്ലിക്ക് ചെയ്യുക
- ആവശ്യമായ പോസ്റ്റ് ക്ലിക്ക് ചെയ്ത്, അപ്ലൈ ഓണ്‍ലൈന്‍ എന്ന് ക്ലിക്ക് ചെയ്യുക.
- ഇ-മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യുക.
- വിവരങ്ങള്‍ ചേര്‍ത്ത് രേഖകള്‍ അപ്‌ലോഡ് ചെയ്ത് ഫീസ് അടയ്ക്കുക.
Content Highlights: Bank job bopportunities
Published: 22 Sept 2025, 09:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented