ഷോര്‍ട്ട് സര്‍വീസ് കമ്മിഷന് (എസ്എസ്സി) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യന്‍ ആര്‍മി. 64-ാമത് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന് (എസ്എസ്സി) ടെക്നിക്കല്‍ മെന്‍ കോഴ്സ്, 35-ാമത് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന് (എസ്എസ്സി) വിമെന്‍ കോഴ്സ് എന്നീ വിഭാഗങ്ങളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.
ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷിക്കാം: joinindianarmy.nic.in. അപേക്ഷിക്കുന്നതിനുളള അവസാന തീയതി ഓഗസ്റ്റ് 14 ആണ്. എന്‍ജിനിയറിങ് ബിരുദം നേടിയവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. അവസാന വര്‍ഷ എന്‍ജിനിയറിങ് ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
അര്‍ഹരും അവിവാഹിതരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. 1998 ഏപ്രില്‍ 2-നും 2005 ഏപ്രില്‍ 1-നുമിടയില്‍ ജനിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാന്‍ അവസരമുണ്ടാകും.
Content Highlights: army ssc apply now
Published: 20 Jul 2024, 05:13 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented