സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖല/സ്വകാര്യ സ്ഥാപനങ്ങളിൽ അപ്രന്റിസാകാൻ അവസരം. 2500-ഓളം ഒഴിവുണ്ട്. കേന്ദ്രസർക്കാരിന് കീഴിലുള്ള ചെന്നൈയിലെ ദക്ഷിണമേഖലാ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങും സംസ്ഥാന സാങ്കേതികവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡിവലപ്മെന്റ് സെന്ററും ചേർന്നാണ് അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നത്. കൊച്ചി മെട്രോ, കൊച്ചിൻ ഷിപ്യാഡ്, ബി.പി.സി.എൽ., കൊച്ചിൻ റിഫൈനറി, ഫാക്ട്, ഡി.പി. വേൾഡ്, കൊച്ചി ഇന്റർനാഷണൽ എയർപോർട്ട്, ഹിന്ദുസ്ഥാൻ യൂണിലിവർ തുടങ്ങി ഒട്ടേറെ കമ്പനികളിലേക്കാണ് അവസരം.
യോഗ്യത: ത്രിവത്സര പോളിടെക്നിക് ഡിപ്ലോമ, ബി.ടെക്., ബി.എ., ബി.എസ്സി., ബി.കോം., ബി.ബി.എ. പാസായി അഞ്ചുവർഷം കഴിയാത്തവരും അപ്രന്റിസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവരുമായിരിക്കണം. അപേക്ഷ: എസ്.ഡി. സെന്ററിൽ രജിസ്റ്റർ ചെയ്തതിനുശേഷം ഇ-മെയിൽ വഴി ലഭിച്ച രജിസ്ട്രേഷൻ കാർഡും സർട്ടിഫിക്കറ്റുകളുടെയും മാർക്ക്ലിസ്റ്റുകളുടെയും അസലും പകർപ്പുകളും ബയോഡേറ്റയുടെ പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. തൃശ്ശൂർ, നെടുപുഴ വനിതാ പോളിടെക്നിക് കോളേജിൽ ജനുവരി നാലിന് രാവിലെ എട്ടുമുതലാണ് അഭിമുഖം.
ഒന്നിൽകൂടുതൽ സ്ഥാപനങ്ങളിൽ അഭിമുഖത്തിന് പങ്കെടുക്കാം. അഭിമുഖത്തിന് പങ്കെടുക്കുന്നതിന് സൂപ്പർവൈസറി ഡിവലപ്മെന്റ് സെന്ററിൽ ഓൺലൈനായി രജിസ്റ്റർചെയ്യേണ്ട അവസാനതീയതി ഡിസംബർ 30. പങ്കെടുക്കുന്ന കമ്പനികളുടെയും ഒഴിവുകളുടെയും വിവരങ്ങൾ 31-ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്: www.sdcentre.org | 0484-2556530
Content Highlights: apprenticeship vaccancies in kerala 2500 vaccancies
Published: 18 Dec 2024, 12:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented