കൊൽക്കത്ത ആസ്ഥാനമായ ഈസ്റ്റേൺ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ.ക്കാർക്കാണ് അവസരം. ഹൗറ, സീൽദ, അസൻസോൾ, മാൽദ ഡിവിഷനുകളിലും ലിലുവ, കാഞ്ച്റപ്പാറ, ജമാൽപുർ എന്നിവിടങ്ങളിലെ വർക്‌ഷോപ്പുകളിലുമായിരിക്കും പരിശീലനം. വിവിധ ട്രേഡുകളിലായി 3115 ഒഴിവുണ്ട്.

To advertise here,

ട്രേഡുകൾ: ഫിറ്റർ, വെൽഡർ (ജി.ആൻഡ്.ഇ.), മെക്കാനിക്കൽ (എം.വി.), മെക്കാനിക്കൽ (ഡീസൽ), മെഷീനിസ്റ്റ്, കാർപെന്റർ, പെയിന്റർ, ലൈൻമാൻ (ജനറൽ), വയർമാൻ, റെഫ്രിജറേഷൻ ആൻഡ് എ.സി., മെക്കാനിക്, ഇലക്‌ട്രീഷ്യൻ, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ് (എം.എം.ടി.എം.), മേസൺ, ബ്ലാക്ക് സ്മിത്ത്,. കപെന്റർ, ടർണർ.

യോഗ്യത: പ്ലസ്ടു സമ്പ്രദായത്തിൽ പഠിച്ച്, 50 ശതമാനം മാർക്കോടെ നേടിയ പത്താംക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിലുള്ള എൻ.ടി.സി.യും (എൻ.സി.വി.ടി./ എസ്.സി.വി.ടി.). പത്താംക്ലാസ്, ഐ.ടി.ഐ. മാർക്കുകളുടെ അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക തയ്യാറാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.

പ്രായം: 15-24 വയസ്സ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി. (എൻ.സി.എൽ.) വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഭിന്നശേഷിക്കാർക്ക് 10 വർഷത്തെയും ഇളവ് ലഭിക്കും. അപേക്ഷ: സെപ്റ്റംബർ 24 മുതൽ അപേക്ഷിക്കാം. അവസാന തീയതി: ഒക്ടോബർ 23-ന്‌ വൈകീട്ട് അഞ്ച്. വിവരങ്ങൾക്ക്: www.rrcer.org