
ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഉദ്യമമായ, ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിങ്ങ് അവാർഡ് 2025ന്റെ നാമനിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2025 മാർച്ച് 9വരെ നീട്ടി. അപേക്ഷ ക്ഷണിച്ച് ആദ്യ ആഴ്ചകളിൽ തന്നെ 200-ൽ കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള നഴ്‌സുമാരിൽ നിന്ന് 100,000-ൽ കൂടുതൽ രജിസ്‌ട്രേഷനാണ് ആസ്റ്ററിന് ലഭിച്ചത്. 250,000 യുഎസ് ഡോളർ(2,18,07,625.35 ഇന്ത്യൻ രൂപ) ആണ് സമ്മാനത്തുക.
2022-ൽ ആരംഭിച്ച ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിങ്ങ് അവാർഡിന്റെ നാലാമത്തെ എഡിഷനാണ് ഈ വർഷം നടക്കുന്നത്. ലോകമെമ്പാടുമുള്ള നഴ്‌സുമാരുടെ നിർണായക സംഭാവനകൾ തിരിച്ചറിയുകയും ആദരിക്കുകയുമാണ് അവാർഡിന്റെ ലക്ഷ്യം. ലോകമെമ്പാടുമുള്ള നഴ്സുമാർക്ക് അവരുടെ നാമനിർദ്ദേശങ്ങൾ http://www.asterguardians.com വഴി സമർപ്പിക്കാം.
ഫിലിപ്പീൻസിൽ നിന്നുള്ള നഴ്സ് മരിയയാണ് മൂന്നാം പതിപ്പിൽ ജേതാവായത്. അവാർഡ് നേട്ടത്തിനൊപ്പം ലഭിച്ച സമ്മാനത്തുക ഉപയോഗിച്ച് മരിയ ജുവാൻ ജീവൻരക്ഷാ പരിശീലന പരിപാടിയും, പരിസ്ഥിതി സംരക്ഷണവും ഉൾപ്പെടുന്ന #BeOneMovement ഉദ്യമത്തിന്റെ ലോഞ്ചിങ്ങ് നിർവ്വഹിച്ചു.
'ആരോഗ്യപരിചരണ സംവിധാനത്തിന്റെ നട്ടെല്ലാണ് നഴ്‌സിങ്ങ് സമൂഹം, രോഗികൾക്ക് മികച്ച ഫലങ്ങൾ സൃഷ്ടിക്കുന്ന പരിചരണവും കരുതലും നൽകുന്ന അവരുടെ സേവനം അതുല്ല്യമാണെന്നും ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പൻ പറഞ്ഞു. നഴ്‌സുമാരുടെ സമർപ്പണം ആരോഗ്യപരിചണ രംഗത്തിന്റെ അടിസ്ഥാന ഘടകമായി പ്രവർത്തിക്കുന്നു. ഈ നിശബ്ദരായ സേവകർ, ആരോഗ്യപരിചരണ സംവിധാനത്തിന് നൽകുന്ന നിർണായക സംഭാവനകൾ തിരിച്ചറിയാനും ആദരിക്കാനുമുള്ള വേദിയാണ് ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിങ്ങ് അവാർഡെന്നും ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി.
'ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിങ്ങ് അവാർഡ് നേട്ടം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ച അനുഭവമായിരുന്നുവെന്ന്, ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിങ്ങ് അവാർഡ് 2024 ജേതാവായ മരിയാ വിക്ടോറിയ ജുവാൻ പറഞ്ഞു. #BeOneMovement ആംഭിക്കാൻ എന്നെ പ്രാപ്തയാക്കിയത് ഈ നേട്ടമാണ്. Barangay ലൈഫ് സ്റ്റൈൽ പ്രോഗ്രാം, നഴ്‌സിങ്ങ് ദ എൻവിറോൺമെന്റ് പോലുള്ള ഉദ്യമങ്ങളും വഴി, വിവിധ സമൂഹങ്ങളുടെ ആരോഗ്യവും പരിസ്ഥിതിയും പരിപോഷിപ്പിക്കാൻ സാധിക്കുന്നു. നഴ്‌സുമാർ വെറും ആരോഗ്യ പരിചാരകരല്ല, സമൂഹത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ പ്രാപ്തിയുള്ളവരാണ്, ഈ പുരസ്‌ക്കാര വേദി ആഗോള തലത്തിൽ നഴ്‌സുമാരുടെ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നതായും മരിയാ ജുവാൻ വ്യക്തമാക്കി.
Content Highlights: Applications for the Aster Guardians Global Nursing Award are open until March 9
Published: 04 Mar 2025, 05:19 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented