
യൂണിയന് പബ്ലിക് സര്വീസ് കമ്മിഷന് നാഷണല് ഡിഫന്സ് അക്കാദമിയിലേക്കും നേവല് അക്കാദമിയിലേക്കും അപേക്ഷ ക്ഷണിച്ചു. 400 ഒഴിവാണുള്ളത്. അവിവാഹിതരായ സ്ത്രീകള്ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം.
യോഗ്യത
ആര്മിവിങ് നാഷണല് ഡിഫന്സ് അക്കാദമി: പ്ലസ്ടു/തത്തുല്യം.
എയര്ഫോഴ്സ്, നേവല്വിങ് നാഷണല് ഡിഫന്സ് അക്കാദമി, നേവല് അക്കാദമി: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയമായി പഠിച്ച് പ്ലസ്ടു/തത്തുല്യം.
ഇപ്പോള് പ്ലസ്ടു പഠിക്കുന്നവര്ക്കും അപേക്ഷിക്കാം. എന്നാല്, അഭിമുഖസമയത്ത് സര്ട്ടിഫിക്കറ്റ് ഹാജരാക്കണം. പ്ലസ് വണ് പരീക്ഷയെഴുതുന്നവര്ക്ക് അപേക്ഷിക്കാനാകില്ല. പ്രായം: 2003 ജൂലായ് രണ്ടിനും 2006 ജൂലായ് ഒന്നിനും ഇടയില് ജനിച്ചവരാവണം. പരിശീലനം കഴിയുംവരെ വിവാഹിതരാകാന് പാടില്ല.
തിരഞ്ഞെടുപ്പ്
എഴുത്തുപരീക്ഷയുടെയും സര്വീസ് സെലക്ഷന് ബോര്ഡ് ടെസ്റ്റ്/അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പരീക്ഷ രണ്ട് ഘട്ടമായാണ്. ആദ്യഘട്ടത്തില് മാത്തമാറ്റിക്സിന് 300 മാര്ക്കിനുള്ള ചോദ്യങ്ങളുണ്ടാകും. രണ്ടാമത്തെ ഘട്ടത്തില് 600 മാര്ക്കിന്റെ ജനറല് എബിലിറ്റി ടെസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങള്. ഓരോ പരീക്ഷയും രണ്ടരമണിക്കൂര്വീതം. ഒബ്ജക്ടീവ് ടൈപ്പായിരിക്കും ചോദ്യങ്ങള്. ഹിന്ദി/ഇംഗ്ലീഷ് മാധ്യമങ്ങളിലായിരിക്കും ചോദ്യങ്ങള്. പരീക്ഷയില് നെഗറ്റീവ് മാര്ക്കുണ്ട്. ഏപ്രില് 10നാണ് പരീക്ഷ. കേരളത്തില് കൊച്ചിയും തിരുവനന്തപുരവുമാണ് പരീക്ഷാകേന്ദ്രം.
വിവരങ്ങള്ക്ക്: www.upsc.gov.in. അവസാനതീയതി: ജനുവരി 11.
Content Highlights: Vaccancies at National Defence Academy and the Naval Academy
Published: 30 Dec 2021, 01:42 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented