ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ 218 അവസരം. അസിസ്റ്റന്റ് എന്‍ജിനിയര്‍, അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികയിലാണ് ഒഴിവ്.

To advertise here,

അസിസ്റ്റന്റ് എന്‍ജിനിയര്‍ (സിവില്‍, ഇലക്ട്രിക്കല്‍, ആര്‍ക്കിടെക്ട്, സ്ട്രക്ചറല്‍, എം.ഇ.പി. എന്‍ജിനിയര്‍) ഒഴിവ് -50. അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍(ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ആക്ച്വരിയല്‍, ലീഗല്‍, രാജ്ഭാഷ, ഐ.ടി.) -168 എന്നിങ്ങനെയാണ് ഒഴിവുകള്‍.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം/ബിരുദാനന്തരബിരുദമാണ് അടിസ്ഥാന യോഗ്യത. ഓരോ തസ്തികകയ്ക്കും ആവശ്യമായ യോഗ്യത www.licindia.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനത്തില്‍  നല്‍കിയിട്ടുണ്ട്.

അപേക്ഷ: www.licindia.in എന്ന വെബ്‌സൈറ്റ് വഴി മാര്‍ച്ച് 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 700 രൂപയാണ് അപേക്ഷാഫീസ്. എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് 85 രൂപ. അപേക്ഷയോടൊപ്പം ഫോട്ടോ, ഒപ്പ്, വിരലടയാളം, സ്വന്തം കൈപ്പടയിലെഴുതിയ ഡിക്ലറേഷന്‍ എന്നിവ അപ്‌ലോഡ് ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.

Content Highlights: 218 vacancies in LIC; apply by 15 March