ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വാട്ടര്‍ വിങ്ങിലാണ് അവസരം. സബ് ഇന്‍സ്പെക്ടര്‍, ഹെഡ് കോണ്‍സ്റ്റബിള്‍, കോണ്‍സ്റ്റബിള്‍ തസ്തികകളിലായി 162 ഒഴിവുണ്ട്. പത്തുശതമാനം ഒഴിവ് വിമുക്തഭടന്മാര്‍ക്ക് നീക്കിവെച്ചതാണ്. പുരുഷന്‍മാര്‍ക്കാണ് അപേക്ഷിക്കാനവസരം.
എസ്.ഐ. (മാസ്റ്റര്‍): ഒഴിവ്-7. യോഗ്യത: പ്ലസ്ടു/ തത്തുല്യവും സെന്‍ട്രല്‍/ സ്റ്റേറ്റ് ഇന്‍ലാന്‍ഡ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി/ മെര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ സെക്കന്‍ഡ് ക്ലാസ് മാസ്റ്റര്‍ സര്‍ട്ടിഫിക്കറ്റും. ശമ്പളം: 35,400-1,12,400 രൂപ. പ്രായം: 20-28 വയസ്സ്.
എസ്.ഐ. (എന്‍ജിന്‍ ഡ്രൈവര്‍): ഒഴിവ്-4. യോഗ്യത: പ്ലസ്ടു/ തത്തുല്യവും സെന്‍ട്രല്‍/ സ്റ്റേറ്റ് ഇന്‍ലാന്‍ഡ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി/ മെര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഫസ്റ്റ് ക്ലാസ് എന്‍ജിന്‍ ഡ്രൈവര്‍ സര്‍ട്ടിഫിക്കറ്റും. പ്രായം: 20-28 വയസ്സ്.
ഹെഡ് കോണ്‍സ്റ്റബിള്‍ (മാസ്റ്റര്‍): ഒഴിവ്-35. യോഗ്യത: പത്താംക്ലാസ്/ തത്തുല്യവും സ്രാങ്ക് സര്‍ട്ടിഫിക്കറ്റും. ശമ്പളം: 25,500-81,100 രൂപ. പ്രായം: 20-25 വയസ്സ്.
ഹെഡ് കോണ്‍സ്റ്റബിള്‍ (എന്‍ജിന്‍ ഡ്രൈവര്‍): ഒഴിവ്-57. യോഗ്യത: പത്താംക്ലാസ്/ തത്തുല്യവും സെക്കന്‍ഡ് ക്ലാസോടെയുള്ള എന്‍ജിന്‍ ഡ്രൈവര്‍ സര്‍ട്ടിഫിക്കറ്റും. ശമ്പളം: 25,500-81,100 രൂപ. പ്രായം: 20-25 വയസ്സ്.
ഹെഡ് കോണ്‍സ്റ്റബിള്‍ (വര്‍ക്ക് ഷോപ്പ്): ഒഴിവ്-13 (ഡീസല്‍/ പെട്രോള്‍ എന്‍ജിന്‍ മെക്കാനിക്-3, ഇലക്ട്രീഷ്യന്‍-2, എ.സി. ടെക്നീഷ്യന്‍-1, ഇലക്ട്രോണിക്‌സ്-1, മെഷീനിസ്റ്റ്-1, കാര്‍പ്പെന്റര്‍-3, പ്ലംബര്‍-2). യോഗ്യത: പത്താംക്ലാസ് തത്തുല്യവും ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ. ഡിപ്ലോമയും. ശമ്പളം: 25,500-81,100 രൂപ. പ്രായം: 20-25 വയസ്സ്.
കോണ്‍സ്റ്റബിള്‍ (ക്ര്യൂ): ഒഴിവ്-46. യോഗ്യത: പത്താംക്ലാസ്/ തത്തുല്യവും 265 എച്ച്.പി.യില്‍ കുറവുള്ള ബോട്ട് ഓപ്പറേറ്റ് ചെയ്യുന്നതില്‍ ഒരുവര്‍ഷത്തെ പരിചയവും സഹായോപകരണങ്ങളില്ലാതെ വെള്ളത്തിനടിയിലൂടെ നീന്താനുള്ള കഴിവും ഉണ്ടായിരിക്കണം. ശമ്പളം: 21,700-69,100 രൂപ. പ്രായം: 20-25 വയസ്സ്.
കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍നിന്നുള്ള അപേക്ഷകര്‍ക്ക് 162.5 സെ.മീ. (എസ്.ടി. വിഭാഗക്കാര്‍ക്ക് 160 സെ.മീ.) ഉയരവും 75-80 സെ.മീ. (എസ്.ടി. വിഭാഗക്കാര്‍ക്ക് 73-75 സെ.മീ.) നെഞ്ചളവും ഉണ്ടായിരിക്കണം. പ്രായത്തിനും ഉയരത്തിനും ഒത്ത ശരീരഭാരം ഉണ്ടായിരിക്കണം.
അപേക്ഷാഫീസ്: ഗ്രൂപ്പ് ബി തസ്തികകളിലേക്ക് 200 രൂപയും ഗ്രൂപ്പ് സി തസ്തികകളിലേക്ക് 100 രൂപയുമാണ് ഫീസ്. (എസ്.സി., എസ്.ടി., വിഭാഗക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും ബാധകമല്ല). ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും https://rectt.bsf.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 30.
Content Highlights: 162 si and constable vacancies in border security forces
Published: 11 Jun 2024, 06:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented