Image credit: Gettyimages
കാഴ്ചയുടെ വസന്തമൊരുക്കുന്നതാണ് ടുലിപ് പുഷ്പങ്ങള്‍. അതുപോലെ അവസരങ്ങളുടെയും അനുഭവങ്ങളുടെയും പുതിയതലങ്ങളിലേക്ക് കൈപിടിച്ചുകയറ്റുകയാണ് മറ്റൊരു ടുലിപ് അഥവാ ദി അര്‍ബന്‍ ലേണിങ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം.
ടുലിപ് എന്നാല്‍
പാഠപുസ്തകങ്ങളില്‍ പറഞ്ഞതിനപ്പുറമുള്ള കാര്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും പ്രവര്‍ത്തിക്കാനും താത്പര്യമുള്ളവരാണോ നിങ്ങള്‍? സമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എന്തെങ്കിലും പുതിയ ആശയങ്ങള്‍ കൈയിലുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കും മാനവവിഭവശേഷിമന്ത്രാലയവും നഗരവികസനമന്ത്രാലയവും ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷനും (എ.ഐ.സി.ടി.ഇ.) ചേര്‍ന്ന് നടത്തുന്ന ടുലിപ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ആദ്യവര്‍ഷം 25,000 പേര്‍ക്കാണ് പരിശീലനം കിട്ടുക. അഞ്ചുവര്‍ഷത്തിനകം ഒരുകോടി ബിരുദധാരികള്‍ക്ക് ഇന്റേണ്‍ഷിപ്പ് നല്‍കും.
എവിടെ പരിശീലനം
രാജ്യത്തെ വിവിധ സ്മാര്‍ട്ട് സിറ്റികള്‍, നഗര-തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാകും ഇന്റേണ്‍ഷിപ്പ്. ഭാരത് മിഷന്‍ പോലെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധപദ്ധതികളിലേക്കും അവസരങ്ങളുണ്ടാകും. പരിശീലനം കഴിഞ്ഞാല്‍ അവിടെ ജോലിലഭിക്കുമെന്ന് കരുതേണ്ട. എട്ടാഴ്ചമുതല്‍ ഒരുവര്‍ഷം വരെയാകും പരിശീലനം.
എന്തൊക്കെ കിട്ടും
കോഴ്‌സ് കഴിഞ്ഞിറങ്ങിയവര്‍ക്ക് വന്‍കിട പ്രോജക്ടിനൊപ്പം ചേര്‍ന്നുപ്രവര്‍ത്തിക്കാന്‍ അവസരം. നിശ്ചിതതുക സ്‌റ്റൈപ്പന്‍ഡും ലഭിക്കും. മാനവവിഭവശേഷി മന്ത്രാലയവും സംസ്ഥാനസര്‍ക്കാരും എ.ഐ.സി.ടി.ഇ.യും ചേര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുക.
എങ്ങനെ അപേക്ഷിക്കാം
ബി.ടെക്, ബി.ആര്‍ക്, ബി.പ്ലാനിങ്, ബി.എസ്‌സി., ബി.എ., ബികോം, എല്‍എല്‍.ബി. കോഴ്‌സുകള്‍ കഴിഞ്ഞവര്‍ക്കാണ് അവസരം. ഫൈനല്‍ റിസല്‍ട്ട് വന്ന് 18 മാസത്തിനകം https://internship.aicte-india.org/index.php എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. നിങ്ങളെ പ്രോജക്ടിലേക്ക് നാമനിര്‍ദേശം ചെയ്തുകൊണ്ട് വിദ്യാഭ്യാസസ്ഥാപനം നല്‍കുന്ന കത്തും നഗരസംബന്ധിയായ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുത്തി 1000 വാക്കുകളില്‍ കവിയാത്ത കുറിപ്പും നല്‍കണം. അപേക്ഷകന്റെ താത്പര്യം, പ്രവര്‍ത്തനമേഖല, ഇന്റേണ്‍ഷിപ്പുകൊണ്ട് എന്താണ് ലക്ഷ്യമിടുന്നത് എന്നിവകൂടി ഉള്‍പ്പെടുത്തിയുള്ളതാകണം കുറിപ്പ്.
വിവരങ്ങള്‍ക്ക് internship.aicte-india.org
Content Highlights: tulip internship project for graduates
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..