
നിരന്തരം ധ്യാനിക്കുന്ന ഒരാളുടെ ധ്യാനമുറിയില്‍ അനുഭവപ്പെടുന്ന ധനാത്മകമായ ഊര്‍ജ്ജത്തിന്റെ സാന്നിദ്ധ്യം പോലെ, അഗാധമായ സമര്‍പ്പണത്തോടെ സാക്ഷാത്കരിച്ച ഈ പുസ്തകത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഉദാത്തമായ ഒരു ഊര്‍ജ്ജമണ്ഡലം നമ്മെ വലയം ചെയ്യുന്നു. ഈ നോവലിന്റെ ഹൃദയരേഖകളിലൂടെ യാത്ര തുടങ്ങുന്ന ഒരാള്‍, സൂക്ഷ്മമായി രൂപാന്തരീകരണം സംഭവിച്ച ഒരു ആന്തരികതയുമായാണ് യാത്ര അവസാനിപ്പിക്കുക. നോവൽ എന്നത് കവിഞ്ഞൊഴുകുന്ന കവിതയുടെ നദിയാണിവിടെ. അതുകൊണ്ടുതന്നെ ഏത് അധ്യായത്തില്‍ നിന്ന് കോരിയെടുത്താലും കവിതയുടെ, ധ്യാനത്തിന്റെ, സംഗീതത്തിന്റെ, സഹാനുഭൂതിയുടെ ഒരേ രുചിയാണ്; ഒരു കാട്ടിലെ ഓരോ ഇലയിലും മുഴുവന്‍ കാടിന്റേയും മിടിപ്പുകള്‍ ഉള്ളതുപോലെ.
ലൗകികതയെ തരണം ചെയ്യാനായി സ്വയം ഒരു ഒഴിഞ്ഞ തോണിയാവാന്‍ സജ്ജരാവുന്നവരെ മോഹിപ്പിക്കുന്ന, പ്രചോദിപ്പിക്കുന്ന സ്ഥലകാലങ്ങളാണ് ഈ നോവലിലേത്. അവിടെ മഹാഗുരുക്കന്മാരുടെ ബോധിവെളിച്ചം നിറഞ്ഞ വഴികള്‍. ഉദാത്തമാനങ്ങളുള്ള സഖ്യതകള്‍. താന്ത്രിക ചാരുതയാര്‍ന്ന രതിയുടെ സഫലീകണങ്ങള്‍...
നിശ്വാസം ജീവിതവും ഉച്ഛ്വാസം മരണവുമെന്നും, രണ്ടു ശ്വാസങ്ങള്‍ക്കിടയിലെ ശൂന്യമായ ഇടവേളയാണ് ജനിമൃതികളുടെ മറുകര എന്നുമുള്ളത് ധ്യാനിക്കുന്നവരുടെ വിനീതമായ ബോധ്യങ്ങളാണ്. ഈ മറുകരയിലേക്കുള്ള ഏതാനും ജൈവമനുഷ്യരുടെ പ്രയാണമായാണ്, അത്യന്തം കാവ്യഭംഗിയും ഒപ്പം തെളിവാര്‍ന്ന വായനാക്ഷമതയുമുള്ള ഭാഷകൊണ്ട് സാക്ഷാത്കരിച്ച ഈ ആഖ്യായികയെ ഞാന്‍ അനുഭവിച്ചത്.
Content Highlights: V.G Thampi, C.S Rajan, Idam Paramitham, Mathrubhumi
Published: 07 Jul 2025, 07:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented