പത്രപ്രവര്‍ത്തനരംഗത്ത് നാല് പതിറ്റാണ്ടുകള്‍ പിന്നിടുന്ന വെങ്കിടേഷ് രാമകൃഷ്ണന്റെ പലകാലങ്ങളിലെ യാത്രകളുടെ സമാഹാരമാണ് 'വഴിവിട്ട യാത്രകള്‍'. പുസ്തകം മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചു. 

To advertise here,

മനുഷ്യത്വപരവും ചരിത്രപരവുമായ അനുഭവങ്ങള്‍ അടങ്ങിയ ഈ യാത്രകള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ജീവിതത്തിന്റെയും രാഷ്ട്രീയത്തിന്റെയും
നേര്‍ക്കാഴ്ചകളായി മാറുന്നു. 

ചരിത്രം നിര്‍മിച്ച വഴികളിലൂടെയും ഇടങ്ങളിലൂടെയും ഒരു പത്രപ്രവര്‍ത്തകന്റെ അസാധാരണ സഞ്ചാരങ്ങള്‍ 'വഴിവിട്ട യാത്രകളില്‍' വായിക്കാം.

'വായിച്ചുപോകുമ്പോള്‍തന്നെ ഗൗരവമായ വിശകലനത്തിനും ഈ കുറിപ്പുകള്‍, അവയില്‍ ചിലതെങ്കിലും, വഴിവെക്കുമെന്ന വിശ്വാസത്തോടെയാണ്' ഈ പുസ്തകം വായനക്കാരിലേക്ക് സമര്‍പ്പിക്കുന്നതെന്ന് വെങ്കിടേഷ് രാമകൃഷ്ണന്‍ പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നു.