തിരുവനന്തപുരം: മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച വെങ്കിടേഷ് രാമകൃഷ്ണന്റെ 'വഴിവിട്ട യാത്രകള്‍' എന്ന യാത്രാവിവരണഗ്രന്ഥം പ്രകാശനം ചെയ്തു.

To advertise here,

പത്രപ്രവര്‍ത്തനരംഗത്ത് നാല് പതിറ്റാണ്ട് പിന്നിടുന്ന പ്രശസ്ത പത്രപ്രവര്‍ത്തകന്റെ പല കാലങ്ങളിലെ യാത്രകളുടെ സമാഹാരമാണ് പുസ്തകം. മാറിമറിയുന്ന ഇന്ത്യന്‍ ജീവിതത്തിന്റെയും രാഷ്ട്രീയത്തിന്റെയും നേര്‍ക്കാഴ്ചകളാണ് ഉള്ളടക്കം.

ഭാരത് ഭവനില്‍ നടന്ന ചടങ്ങില്‍ മന്ത്രി എം.ബി. രാജേഷ് പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പുസ്തകം നല്‍കിയാണ് പ്രകാശനം ചെയ്തത്. പത്രപ്രവര്‍ത്തകനായ ആര്‍. രാജഗോപാല്‍, വെങ്കിടേഷ് രാമകൃഷ്ണന്‍, കെ.എ. ബീന, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.