ഗുരുവായൂരിന്റെ കഥാകാരൻ ഉണ്ണികൃഷ്ണൻ പുതൂരിനെ പൗരാവലിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ 12-ാം ഓർമദിനമായ ഏപ്രിൽ രണ്ട്, വ്യാഴാഴ്ച വൈകുന്നേരം 4.30 ന് ഗുരുവായൂർ ഇ.എം.എസ് സ്‌ക്വയറിൽ നടക്കുന്ന പരിപാടിയിൽ മനതിൽ വാഴും മലയാളകഥകൾ എന്ന പുസ്തകം, ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ഗുരുവായൂർ മുൻസിപ്പാലിറ്റി ചെയർപേഴ്‌സൺ സുനിത അരവിന്ദനു നൽകി പ്രകാശനം ചെയ്യും.
ചെന്നൈ, നക്കീരൻ പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന പുസ്തകത്തിൽ പുതൂരിനോപ്പം എം.ടി. വാസുദേവൻ നായർ, വൈക്കം മുഹമ്മദ് ബഷീർ, പാറപ്പുറത്ത്, തകഴി, എസ്.കെ. പൊറ്റെക്കാട്, പി. കേശവദേവ്, മലയാറ്റൂർ, എം. മുകുന്ദൻ, കാരൂർ, ടി. പത്മനാഭൻ, പി. പത്മരാജൻ, ഉറൂബ്, ലളിതാംബിക അന്തർജനം, ഒ.വി. വിജയൻ എന്നിവരുടെ കഥകളാണ് മൊഴിമാറ്റം ചെയ്തിരിക്കുന്നത്. പരിഭാഷ: സുര.
Content Highlights: 12th memorial anniversary of writer Unnikrishnan Puthur., Official launch of the book 'Manathil Vazhum Malayala Kathakal'., Event scheduled at EMS Square, Guruvayur on April 2nd at 4:30 PM., Features translated works of renowned Malayalam authors like MT Vasudevan Nair and Vaikom Muhammad Basheer.
Published: 30 Mar 2026, 09:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented