മലയാളത്തിലെ പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ 93-ാം ജന്മവാര്‍ഷിക സ്മൃതിദിനം ആഘോഷിക്കാനൊരുങ്ങി ചങ്ങരംകുളം സാംസ്‌കാരിക സമിതി ഗ്രന്ഥശാല.  ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ പുസ്തകമായ 'വിധിചക്ര'ത്തിന്റെ പ്രകാശനത്തിനോടൊപ്പം അദ്ദേഹത്തിന്റെ പ്രശസ്തമായ നോവല്‍ 'ആനപ്പക'യുടെ ചര്‍ച്ചയും പരിപാടിയുടെ ഭാഗമായി നടക്കും.  

To advertise here,

ജൂലായ് 15 ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് ചങ്ങരംകുളം ഗ്രന്ഥശാല ഹാളില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. എഴുത്തുകാരന്‍  പി. സുരേന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ആനപ്പക എന്ന പുസ്തകത്തെ കുറിച്ചുള്ള ചര്‍ച്ചയാണ് നടക്കുക.

കെ.വി. ഇസ്ഹാഖ് നിയന്ത്രിക്കുന്ന ചര്‍ച്ചയില്‍ അബ്ദുട്ടി കൈതമുക്ക്, സജീവന്‍ നമ്പിയത്ത്, എ.പി. ശ്രീധരന്‍ മാസ്റ്റര്‍, എ. വത്സല ടീച്ചര്‍, എം.വി. രവീന്ദ്രന്‍, ഇ. ശാലിനി, ഷാജു പുതൂര്‍ എന്നിവര്‍ പങ്കെടുക്കും. ഉണ്ണികൃഷ്ണന്‍ പുതൂര്‍ സ്മാരക ട്രസ്റ്റ് ആന്‍ഡ് ഫൗണ്ടേഷന്‍, ഗുരുവായൂരിന്റെ സഹകരണത്തോടെ ആണ് പരിപാടി സംഘടിപ്പിക്കുന്നത്.