2022 ലെ അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം സ്വന്തമാക്കിയ ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ  'ടൂം ഓഫ് സാന്റ്' (Tomb of Sand) എന്ന പുസ്തകത്തിന്റെ മലയാളപരിഭാഷ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കും. ഗീതാഞ്ജലി ശ്രീയുടെ 'രേത് സമാധി' എന്ന ഹിന്ദി നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് 'ടൂം ഓഫ് സാന്റ്'.

To advertise here,

ഡോ. കെ. വനജ ഹിന്ദിയില്‍ നിന്ന് പരിഭാഷപ്പെടുത്തിയ പുസ്തകം, 'മണല്‍സമാധി' എന്ന പേരിലാണ് മലയാളത്തില്‍ ഇറങ്ങുന്നത്. 

പുസ്തകത്തിന്റെ പ്രീ ബുക്കിങ് മാതൃഭൂമി ബുക്ക്സ്റ്റാളുകളിലും ഓണ്‍ലൈനിലും ഉടന്‍ ആരംഭിക്കും.