
ഷാര്‍ജ: മലയാളത്തിലെ മുഖ്യധാരാ എഴുത്തുകാരടക്കം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പറഞ്ഞു. ഷാര്‍ജ പുസ്തകമേളയിലെ മാതൃഭൂമി ബുക്‌സ് സ്റ്റാള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
വായന കൂടിയെന്നത് നേരാണ്. പക്ഷേ, എഴുത്തുകാര്‍ക്ക് പ്രതിഫലത്തില്‍ കാര്യമായ പുരോഗതിയില്ലെന്നതാണ് യാഥാര്‍ഥ്യം. അതിന് പ്രസാധകരാണ് ഉത്തരവാദികളെന്ന് അഭിപ്രായമില്ല. എഴുതി ജീവിക്കാന്‍ പ്രയാസമുള്ള കാലമാണിതെന്ന് ശിഹാബുദ്ദീന്‍ പറഞ്ഞു.
ഷാര്‍ജ പുസ്തകമേള മലയാളികളുടെ സംഗമസ്ഥാനമാണ്. പുസ്തകം വാങ്ങാനായി മാത്രമല്ല ആളുകള്‍ ഷാര്‍ജ മേളയിലെത്തുന്നത്, ഒരു ഉത്സവപ്രതീതിയോടെ കാലങ്ങളായി കാണാത്തവരെക്കൂടി നേരില്‍ക്കാണാനുള്ള സന്തോഷത്തിലാണ് ആളുകളെത്തുന്നതെന്ന് നാലാംതവണയും മേളയിലെത്തിയ ശിഹാബുദ്ദീന്‍ വ്യക്തമാക്കി. ഇന്ത്യയില്‍നിന്ന് കൂടുതല്‍ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നതും മലയാളത്തില്‍നിന്നുള്ളതാണ്.
സാക്ഷരസമൂഹമാണ് കേരളീയര്‍ എന്നതാണ് അതിനുള്ള ഒരുകാരണം. നൂറുകണക്കിന് പുസ്തകങ്ങള്‍ മലയാളത്തില്‍നിന്ന് ഷാര്‍ജമേളയില്‍ പ്രകാശിപ്പിക്കുന്നുവെങ്കിലും എല്ലാം മികച്ചതാണെന്നഭിപ്രായമില്ല. എന്നാല്‍ ശരാശരികൃതികളില്‍നിന്ന് ഏറ്റവും മികച്ചവ തിരഞ്ഞെടുക്കാനും സാധിക്കുമെന്നും 40 കൃതികളെഴുതിയ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പറഞ്ഞു.
Content Highlights: shihabuddin poythumkadavu in sharjah book fair
Published: 10 Nov 2022, 04:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented