ഷാര്‍ജ: അന്താരാഷ്ട്ര പുസ്തകമേളയിലെ മാതൃഭൂമി ബുക്‌സ് സ്റ്റാളില്‍നിന്ന് മൂന്നുപുസ്തകങ്ങള്‍ വാങ്ങിയാല്‍ നാലാമത്തേത് സൗജന്യമായി നേടാന്‍ അവസരം. ഇനിമുതല്‍ നാലുപുസ്തകങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ മൂന്നു പുസ്തകങ്ങളുടെ വിലനല്‍കിയാല്‍ മതിയാകും. ഈ ഓഫറില്‍ ഇഷ്ടമുള്ള പുസ്തകങ്ങള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം. മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങള്‍ മേളയില്‍ ഒരുക്കിയിട്ടുണ്ട്.

To advertise here,

ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ, പ്രേതവേട്ടക്കാരന്‍, അമ്മിണിപിള്ള വെട്ടുകേസ്, മാധവിക്കുട്ടിയുടെ വണ്ടിക്കാളകള്‍, നഷ്ടപ്പെട്ട നീലാംബരി, പാവങ്ങള്‍, ഷെര്‍ലക്ക് ഹോംസ് സമ്പൂര്‍ണകൃതികള്‍, സി. രാധാകൃഷ്ണന്റെ കാലം കാത്തുവെയ്ക്കുന്നത്, അമിഷിന്റെ രാമ ശിവ സീരീസ്, ടി.എസ്. കല്യാണരാമന്റെ ആത്മകഥ ആത്മവിശ്വാസം തുടങ്ങി ഒട്ടേറെ പുതിയ പുസ്തകങ്ങള്‍ മാതൃഭൂമി സ്റ്റാളില്‍ ലഭ്യമാണ്.