2024- ലെ ജെ.സി.ബി പുരസ്‌കാര പട്ടിക പുറത്തുവിട്ടു.പത്തുനോവലുകളില്‍ അഞ്ചെണ്ണം ഇംഗ്ലീഷില്‍ എഴുതിയിട്ടുള്ളതും ബാക്കിയുള്ളത് വിവര്‍ത്തനങ്ങളുമാണ്. രണ്ട് ബംഗാളി നോവലുകള്‍, രണ്ട് മറാത്തി നോവലുകള്‍, സന്ധ്യാമേരിയുടെ മലയാളം നോവലായ മരിയ വെറും മരിയ എന്നിവയുടെ വിവര്‍ത്തനങ്ങളാണ് ഇംഗ്ലീഷിതര നോവലുകള്‍. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച മരിയ വെറും മരിയ Maria Just Maria എന്ന പേരില്‍ വിവര്‍ത്തനം ചെയ്തത് ജയശ്രീ കളത്തില്‍ ആണ്. തുടര്‍ച്ചയായി മൂന്നാമത്തെ തവണയാണ് ജയശ്രീ കളത്തിലിന്റെ വിവര്‍ത്തനം ജെ.സി.ബി പുരസ്‌കാര പട്ടികയില്‍ എത്തുന്നത്. 

To advertise here,
placeholder
Jayasree Kalathil
ജയശ്രീ കളത്തില്‍

ജെ.സി.ബി പുരസ്‌കാരത്തിനര്‍ഹരാവുന്ന കൃതിക്ക് 25 ലക്ഷം രൂപയാണ് സമ്മാനത്തുക. വിവര്‍ത്തനകൃതിയാണ് പുരസ്‌കാരത്തിനര്‍ഹമാവുന്നതെങ്കില്‍ 10 ലക്ഷം വിവര്‍ത്തകര്‍ക്കാണ് ലഭിക്കുക. അതോടൊപ്പം തന്നെ അന്തിമപ്പട്ടികയിലെത്തുന്ന നോവലുകള്‍ക്ക് ഓരോ ലക്ഷം രൂപ വീതവും, വിവര്‍ത്തകര്‍ക്ക് 50000രൂപ വീതവും സമ്മാനമായി ലഭിക്കും. 

കവിയും വിവര്‍ത്തകനുമായ ജെറി പിന്റോയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. വിവര്‍ത്തകനും പണ്ഡിതനുമായ ത്രിദിപ് സുഹൃദ്, കലാചരിത്രകാരിയും ക്യുറേറ്ററുമായ ദീപ്തി ശശിധരന്‍, ചലച്ചിത്രകാരന്‍ ഷൗനക് സെന്‍ ചിത്രകാരന്‍ അക്വി താമി എന്നിവരാണ് ജൂറി അംഗങ്ങള്‍. പതിനാറ് സംസ്ഥാനങ്ങളിലെ ഏഴുഭാഷകളില്‍ നിന്നും വിവര്‍ത്തനം ചെയ്യപ്പെട്ട കൃതികളാണ് ഇത്തവണ ലോങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 

പട്ടികയില്‍ ഇടം പിടിച്ച കൃതികള്‍

1.Chronicle of an Hour and a Half
2. Hurda
3.Of Mothers and Other Perishables
4. Lorenzo searches for the Meaning of Life
5. The Distaste of the Earth
6. Talashanama; The Quest
7. Maria Just Maria
8. Sanatan
9. Leaf, Water And Flow
10. The One Legged