വ്യവസായ സംരംഭകനും രാജ്യസഭാംഗവുമായിരുന്ന രാഹുല്‍ ബജാജിന്റെ ആധികാരിക ജീവചരിത്രം ഈ മാസം 22 ന് പുറത്തിറങ്ങുമെന്ന് പ്രസാധകരായ പെന്‍ഗ്വിന്‍ റാന്റം ഹൗസ് അറിയിച്ചു. 'രാഹുല്‍ ബജാജ്: എന്‍ എക്‌സ്ട്രാ ഓര്‍ഡിനറി ലൈഫ്' എന്ന് പേരിട്ടിരിക്കുന്ന ജീവചരിത്രം തയ്യാറാക്കിയിരിക്കുന്നത് പ്രമുഖ ബിസിനസ്സ് ചരിത്രകാരിയായ ഗീത പിരമല്‍ ആണ്. സ്വതന്ത്ര ഇന്ത്യയുടെ വ്യവസായ സംരംഭകത്വത്തിലൂടെയുള്ള വളര്‍ച്ചയുടെ പടവുകള്‍ കൂടിയാണ് രാഹുല്‍ ബജാജിന്റെ ജീവചരിത്രത്തോടൊപ്പം രേഖപ്പെടുത്തപ്പെടുന്നത്.
'രാഹുല്‍ ബജാജിന്റെ ജീവിതം രേഖപ്പെടുത്തുക എന്നത് വളരെ അഭിമാനകരമായ ഉത്തരവാദിത്തമാണ്. വളരെയധികം ജീവിതപാഠങ്ങളിലൂടെ ഉയര്‍ന്നുവന്ന തികച്ചും അസാധാരണമായ വ്യക്തിത്വത്തിനുടമയാണ് രാഹുല്‍. മാതൃകാപരമായ ധാരാളം കാര്യങ്ങള്‍ ആ ജീവിതത്തില്‍ നിന്നും നമുക്ക് പഠിക്കാനുണ്ട്. എല്ലാ പ്രായത്തിലുള്ള വായനക്കാര്‍ക്കും വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഈ വ്യക്തിത്വത്തെ തീര്‍ച്ചയായും തങ്ങളുടെ തുടര്‍ജീവിതത്തില്‍ മാതൃകയാക്കാന്‍ കഴിയും'- ഗീത പറഞ്ഞു.
1938-ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച രാഹുല്‍ ബജാജ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരനേതാക്കളില്‍ പ്രമുഖനും മഹാത്മാഗാന്ധിയുടെ ഉറ്റ സ്‌നേഹിതനുമായിരുന്ന ജമ്‌നാലാല്‍ ബജാജിന്റെ പൗത്രനാണ്. യു.എസ്സിലെ ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്നും ബിരുദം നേടിയ രാഹുല്‍ ബജാജ് 1965-ലാണ് ബജാജ് ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. കഠിനാധ്വാനം കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും മികവുറ്റ വാഹനനിര്‍മാതാക്കളില്‍ ഒരാളാവാന്‍ രാഹുല്‍ ബജാജിന് കഴിഞ്ഞു. അഞ്ച് ദശാബ്ദക്കാലം ബജാജ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറായി ഇരുന്ന രാഹുല്‍ 2005-ല്‍ ബജാജ് ഗ്രൂപ്പിന്റെ എം.ഡിക്കസേര മകനായ രാജീവ് ബജാജിനെ ഏല്‍പിച്ച ശേഷം പൊതുപ്രവര്‍ത്തില്‍ ശ്രദ്ധ തിരിച്ചു. രാജ്യസഭാ എം.പിയായി തിരഞ്ഞെടുക്കപ്പെട്ടത് പ്രമോദ് മഹാജന്റെ നിര്യാണത്തെത്തുടര്‍ന്നായിരുന്നു. എണ്‍പത്തിമൂന്നാമത്തെ വയസ്സില്‍ കാന്‍സര്‍ മൂലം അന്തരിച്ച രാഹുല്‍ ബജാജിന്റെ ജീവചരിത്രം ദിശാബോധമുള്ള വായനക്കാരെയും തലമുറയെയും സ്വാധീനിക്കുമെന്നതില്‍ സംശയമില്ല.
Content Highlights: rahul bajaj an extra ordinary life biography to be released
Published: 15 Mar 2022, 03:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented