കണ്ണൂര്‍: അടിയന്തരാവസ്ഥക്കാലത്ത് എംഎല്‍എയും യുവനേതാവുമായിരുന്ന പിണറായി വിജയനെ പോലീസ് ക്രൂരമായി മര്‍ദിച്ച് ജയിലിലടച്ചപ്പോള്‍ കണ്ണൂരില്‍പ്പോലും പ്രതിഷേധപ്രകടനം നടത്തിയില്ലെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'അടിയന്തരാവസ്ഥ ഇരുട്ടിന്റെ നിലവിളികള്‍' എന്ന തന്റെ പുസ്തകത്തിന്റെ മൂന്നാംപതിപ്പ് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. 

To advertise here,

അടിയന്തരാവസ്ഥ അവസാനിച്ചിട്ടില്ലെന്നും രൂപത്തിലും ഭാവത്തിലുമുള്ള വ്യത്യാസത്തോടെ ഇന്നും നിലനില്‍ക്കുന്നുവെന്നും കഥാകൃത്ത് ടി.പത്മനാഭന്‍ പറഞ്ഞു. 

റിട്ട. ജസ്റ്റിസ് കെ.ടി.ജ്യോതീന്ദ്രനാഥ് പുസ്തകം ഏറ്റുവാങ്ങി. മാതൃഭൂമി കണ്ണൂര്‍ റീജണല്‍ മാനേജര്‍ ജഗദീഷ് ജി., മാതൃഭൂമി ബുക്‌സ് പബ്ലിക്കേഷന്‍ സീനിയര്‍ മാനേജര്‍ നൗഷാദ് എന്നിവര്‍ സംസാരിച്ചു.