മാതൃഭൂമി ബുക്‌സും ലുലുമാളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മാതൃഭൂമി-ലുലു റീഡേഴ്‌സ് ഫെസ്റ്റ് രണ്ടാം ദിനത്തിലേക്ക് കടക്കുന്നു. തൃപ്രയാര്‍, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലായി മെയ് പതിനഞ്ച് വരെ നടക്കുന്ന റീഡേഴ്‌സ് ഫെസ്റ്റില്‍ വൈവിധ്യമാര്‍ന്ന പരിപാടികളും കുട്ടികള്‍ക്കായുള്ള വിജ്ഞാനവിനോദങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ശ്രീജ പ്രിയദര്‍ശന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'മലയാള വ്യാകരണ പഠനങ്ങള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം തിരുവനന്തപുരത്തെ റീഡേഴ്‌സ് ഫെസ്റ്റില്‍ വെച്ച് വൈകിട്ട് ആറ് മണിക്ക് എസ് ആര്‍ ലാലും അര്‍ജുന്‍ പത്മനാഭനും ചേര്‍ന്ന് നിര്‍വഹിക്കും. 

To advertise here,

കൊച്ചിയില്‍ നടക്കുന്ന റീഡേഴ്‌സ് ഫെസ്റ്റില്‍ പതിനൊന്നുമണിക്ക് കുട്ടികള്‍ക്കായുള്ള വിനോദപരിപാടികള്‍ നടക്കും. വൈകിട്ട് നാല് മണിമുതല്‍ ആറ് മണിവരെ ആര്‍ടിസ്റ്റ് ഡോ. അമല്‍ നേതൃത്വം നല്‍കുന്ന 'ക്രിയേറ്റിങ് സൂപ്പര്‍ ഹീറോ മാസ്‌ക് വര്‍ക് ഷോപ്പ് ഉണ്ടായിരിക്കും. 

തൃപ്രയാറില്‍ വൈകിട്ട് നാല് മണി മുതല്‍ 'താര ടീച്ചറും കുട്ട്യോളും' എന്ന പരിപാടിയില്‍ കുട്ടികളുടെ സംവാദശേഷിയും കാര്യക്ഷമതയും എങ്ങനെ വര്‍ധിപ്പിക്കാം എന്ന വിഷയത്തിലൂന്നിക്കൊണ്ട് എഴുത്തുകാരിയും അധ്യാപികയുമായ താര പ്രഭാകര്‍ കുട്ടികളുമായി സംവദിക്കും.