മാധ്യമ പ്രവർത്തകനായ ബിജു മുത്തത്തി എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'മനിതർകാലം' പ്രകാശനം ചെയ്തു. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകമേളയിൽ വെച്ച് നടന്ന ചടങ്ങിൽ കെ. കെ. ശൈലജ ടീച്ചർ എം എൽ എ എഴുത്തുകാരനും കോളമിസ്റ്റുമായ എൻ ഇ സുധീറിന് നൽകി പുസ്തകം പ്രകാശനം ചെയ്തു.തികച്ചും സാധാരണക്കാരായ മനുഷ്യരിലൂടെ നാടിൻ്റെ ചരിത്രമെഴുതുന്ന പുസ്തകമാണ് മനിതർകാലമെന്ന് ശൈലജ ടീച്ചർ പറഞ്ഞു. ടെലിവിഷന്‍ കാഴ്ചയിൽ കണ്ടു മറന്നുപോയേക്കാവുന്ന കഥാപാത്രങ്ങൾക്ക് നിത്യായുസ് നൽകുന്ന അസാധാരണ പുസ്തകമെന്ന്  പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ. ജോൺബ്രിട്ടാസ് എം പി പറഞ്ഞു.കഥാകൃത്തും കേരള ബുക്ക്മാർക്ക് സെക്രട്ടറിയുമായ എബ്രഹാം മാത്യു അധ്യക്ഷനായിരുന്നു. മാതൃഭൂമി ബുക്സ് തിരുവനന്തപുരം മാനേജർ പ്രവീൺ കുമാർ സ്വാഗതവും ഗ്രന്ഥകാരൻ ബിജു മുത്തത്തി മറുപടി പ്രസംഗവും നടത്തി.

To advertise here,