തിരുവനന്തപുരം: മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച, ബിജു മുത്തത്തിയുടെ 'ലേഡീസ് കമ്പാര്‍ട്ട്മെന്റ്' എന്ന പുസ്തകം മന്ത്രി ആര്‍.ബിന്ദു പ്രകാശനം ചെയ്തു. മാധ്യമപ്രവര്‍ത്തക സരസ്വതി നാഗരാജന്‍ പുസ്തകം ഏറ്റുവാങ്ങി. നിയമസഭയിലെ പുസ്തകോത്സവത്തിലായിരുന്നു പ്രകാശനം.

To advertise here,

സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും രാജപാതകളില്‍നിന്ന് നീതിരഹിതമായി തിരസ്‌കരിക്കപ്പെട്ട സ്ത്രീകളുടെ ചരിത്രം ജ്വലിക്കുന്ന പന്തമായി പുതുതലമുറയ്ക്ക് നല്‍കുന്ന പുസ്തകമാണ് 'ലേഡീസ് കമ്പാര്‍ട്ട്മെന്റ്' എന്ന് മന്ത്രി ആര്‍.ബിന്ദു പറഞ്ഞു.

സമൂഹത്തില്‍ പാര്‍ശ്വവത്കരണത്തിന് ഇരയാക്കപ്പെട്ട 41 സ്ത്രീവ്യക്തിത്വങ്ങളുടെ ആഗോളസ്വഭാവമുള്ള കഥയായതിനാല്‍ മലയാളത്തില്‍ മാത്രമല്ല മറ്റു ഭാഷകളിലേക്കും പുസ്തകം പരിഭാഷപ്പെടുത്തണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ജോണ്‍ ബ്രിട്ടാസ് എം.പി. പറഞ്ഞു. 

ബിജു മുത്തത്തി മറുപടി പ്രസംഗം നടത്തി. ടി.ഐ. മധുസൂദനന്‍ എം.എല്‍.എ., വി.ജെ. പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.