ഴുത്തുകാരന്‍ കെ.എസ് രതീഷിന്റെ ഏറ്റവും പുതിയ കഥാസമാഹാരം തുറന്ന ജയിലില്‍ വെച്ച് പ്രകാശനം ചെയ്തു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ഹിറ്റ്‌ലറും തോറ്റ കുട്ടിയും' എന്ന പുസ്തകമാണ് തിരുവനന്തപുരം നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയിലില്‍ വെച്ച് വായന  ഏറെ ഇഷ്ടപ്പെടുന്ന ഒരു തടവുകാരന്‍ പ്രകാശനം ചെയ്തത്. 

To advertise here,

തന്റെ എല്ലാ പുസ്തകങ്ങളുടെയും കോപ്പി തടവുകാരന് സമ്മാനിച്ചതായും കെ.എസ് രതീഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ജയിലിന്റെ സുരക്ഷയും തടവുകാരന്റെ സ്വകാര്യതയും മാനിച്ച് എഡിറ്റ് ചെയ്ത ഫോട്ടോകളാണ്  കഥാകൃത്ത്‌ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.

placeholder
പുസ്തകം വാങ്ങാം

തിരുവനന്തപുരം നെയ്യാര്‍ഡാം ജിഎച്ച്എസ്എസില്‍ എച്ച്എസ്എസ്റ്റി മലയാളം സീനിയര്‍ അധ്യാപകനാണ് രതീഷ്. മാതൃഭൂമി ആഴ്ചപ്പതിപ്പ് ഉള്‍പ്പടെയുള്ള പ്രസിദ്ധീകരണങ്ങളില്‍ വന്ന രതീഷിന്റെ കഥകള്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. 

രതീഷ് തന്റെ മറ്റ് പുസ്തകങ്ങളും സമാനമായ രീതിയില്‍ തന്നെയാണ് പ്രകാശനം ചെയ്തിട്ടുള്ളത്. എട്ടാമത്തെ കഥാസമാഹാരമായ തന്തക്കിണര്‍ പ്രകാശനം ചെയ്തത് നാട്ടിലെ കിണര്‍ മേസ്തിരിയായ മോഹനനായിരുന്നു.

കെ.എസ് രതീഷിന്റെ പുസ്തകങ്ങള്‍ വാങ്ങാം