തൃശ്ശൂർ : ‘മറച്ചുവെക്കുക എന്നതായിരുന്നു മധ്യകാലത്തിലെ എഴുത്തുരീതിയെന്നും ‘ഞാൻ ഗ്രന്ഥകാരൻ’ എന്ന സങ്കല്പം വന്നത് ആധുനികകാലത്താണെന്നും എഴുത്തുകാരൻ കെ.സി. നാരായണൻ പറഞ്ഞു . മാതൃഭൂമി മെഗാബുക്ക്ഫെയറിനോടനുബന്ധിച്ച് കെ. രഘുനാഥന്റെ ‘അജ്ഞാതനാമാ’ എന്ന നോവലിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു കെ.സി. നാരായണൻ.

To advertise here,

500 കൊല്ലം മുൻപ് രചിക്കപ്പെട്ട ചന്ദ്രോത്സവത്തിന്റെയും ഉണ്ണുനീലിസന്ദേശത്തിന്റെയും ചരിത്രം കെ. രഘുനാഥൻ ‘അജ്ഞാതനാമാ’ എന്ന നോവലിൽ കാവ്യവത്കരിച്ചിരിക്കുകയാണെന്നും കെ.സി. നാരായണൻ പറഞ്ഞു. രാജലക്ഷ്മി മാനഴി പുസ്തകം ഏറ്റുവാങ്ങി. എം.പി. സുരേന്ദ്രൻ, പി. വിനോദ്, കെ. അനിൽകുമാർ, എൻ. രാജൻ, കെ. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.