കണ്ണൂര്‍: ജയപ്രകാശ് പാനൂരിന്റെ ഏറ്റവും പുതിയ നോവലായ 'യുയുത്സു' എഴുത്തുകാരി ഡോ. ജിസാ ജോസ് എഴുത്തുകാരനും അധ്യാപകനുമായ ഷാജ് ടി.കെയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. കെ.കെ. മാരാര്‍, ഡോ. ശശികുമാര്‍ പുറമേരി, ഡോ. ടി.കെ.അനില്‍കുമാര്‍, പവിത്രന്‍ മൊകേരി, എ.യതീന്ദ്രന്‍, വിനീത അനില്‍, രാജന്‍ പാനൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

To advertise here,

കുരുക്ഷേത്ര യുദ്ധത്തില്‍ ജീവനോടെ ശേഷിച്ച ധൃതരാഷ്ട്ര പുത്രനും കൗരവരിലെ സത്യസന്ധനും വീരനുമായ യുയുത്സുവിന്റെ കഥ പറയുന്ന നോവല്‍ മഹാഭാരതത്തെ വേറിട്ട രീതിയില്‍ നോക്കിക്കാണുന്ന ആഖ്യാനമാണ്. മാതൃഭൂമി ബുക്‌സ് ആണ് പ്രസാധകര്‍.