കോഴിക്കോട്: മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച നടന്‍ വിനോദ് കോവൂരിന്റെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ 'വിനോദയാത്ര' എന്ന പുസ്തകത്തിന്റെ പ്രകാശനം കെ.പി. കേശവമേനോന്‍ ഹാളില്‍ നടന്നു.

To advertise here,

ഡോ. അബ്ദുസ്സമദ് സമദാനി എം.പി. ചടങ്ങില്‍ അധ്യക്ഷനായി. വിനോദിന്റെ ജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ പുസ്തകമെന്ന് അബ്ദുസ്സമദ് സമദാനി എം.പി. അഭിപ്രായപ്പെട്ടു. എം.എന്‍. കാരശ്ശേരി പുസ്തകപ്രകാശനം നടത്തി.

നടന്‍ ജോയ് മാത്യു പുസ്തകം ഏറ്റുവാങ്ങി. മനുഷ്യനന്മയെ ഈ പുസ്തകത്തിലൂടെ മനസ്സിലാക്കാന്‍ കഴിയുമെന്നും 'നേര്', 'സത്യം' എന്നിവ വിനോദിന്റെ പുസ്തകത്തിലുണ്ടെന്നും എം.എന്‍. കാരശ്ശേരി പറഞ്ഞു. സത്യന്‍ അന്തിക്കാടും മമ്മൂട്ടിയും മുതല്‍ കുഞ്ഞുണ്ണി മാഷ് വരെ പുസ്തകത്തിലുണ്ട്.

ഈ പുസ്തകത്തിന് അവതാരിക എഴുതാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും കാരശ്ശേരി പറഞ്ഞു. ടി.പി. രാമചന്ദ്രന്‍, മണികണ്ഠന്‍ പട്ടാമ്പി, നിയാസ് ബക്കര്‍, മണി ഷൊര്‍ണൂര്‍, ഉണ്ണിരാജ് ചെറുവത്തൂര്‍ എന്നിവര്‍ സംസാരിച്ചു.