പോലീസ് സ്റ്റേഷന് പരിസരത്തെ വാഹനക്കൂനകള്‍ ഒഴിവാക്കും. കേസിന് ആവശ്യംവരാത്ത, പിടിച്ചെടുത്ത വാഹനങ്ങളെല്ലാം മൂന്നുമാസത്തിനുള്ളില്‍ ഒഴിവാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ഉത്തരവിറക്കി. തുടരന്വേഷണത്തിന് ആവശ്യമില്ലെങ്കില്‍ നിയമനടപടി സ്വീകരിച്ച് വാഹനങ്ങള്‍ വിട്ടുനല്‍കണം.
പോലീസ് സ്റ്റേഷന് പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന പല വാഹനങ്ങളും ആവശ്യത്തിനു രേഖകളില്ലാത്തതോ കേസുകള്‍ക്ക് ആവശ്യമില്ലാത്തതോ ആകാം. അത്തരം വാഹനങ്ങളെ പോലീസ് നിയമമനുസരിച്ച് ഒഴിവാക്കണം. വാഹന ഉടമയ്ക്ക് നോട്ടീസ് നല്‍കിയാകണം തുടര്‍നടപടി.
ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ കണ്ടെടുക്കുമ്പോള്‍ ഒരുമാസത്തിനകം അവകാശികള്‍ എത്തിയില്ലെങ്കില്‍ എസ്.എച്ച്.ഒ. ലേലനടപടികള്‍ സ്വീകരിക്കണം. അപകടങ്ങളില്‍പ്പെടുന്ന വാഹനങ്ങള്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പരിശോധിച്ചാലുടന്‍ നടപടി സ്വീകരിച്ച് വിട്ടുനല്‍കണം. അപകടത്തില്‍ ഉപയോഗിക്കാനാകാത്തതരത്തില്‍ തകര്‍ന്ന വാഹനമാണെങ്കില്‍ അവയെ ആക്രിയായി കണക്കാക്കി നടപടി സ്വീകരിക്കണം.
കള്ളക്കടത്ത്, മണല്‍ക്കടത്ത് വാഹനങ്ങള്‍ ഒഴിവാക്കാനുള്ള നിയമപരമായ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. മറ്റു വകുപ്പുകള്‍ പിടിച്ചെടുത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരാക്കുന്ന വാഹനങ്ങള്‍ വേണ്ട നടപടികള്‍ സ്വീകരിച്ചശേഷം അഞ്ചു ദിവസത്തിനുള്ളില്‍ അതത് വകുപ്പുകള്‍ക്കുതന്നെ കൈമാറണം.
ഇതിനായി എല്ലാ പോലീസ് ജില്ലകളിലും അഡീഷണല്‍ എസ്.പി.മാരെയോ ഡി.സി.പി.മാരെയോ നോഡല്‍ ഓഫീസര്‍മാരായി നിയോഗിച്ചു. ഇവരെ സഹായിക്കാന്‍ അതത് പോലീസ് സ്റ്റേഷനുകളില്‍നിന്ന് ഓരോ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത വാഹനങ്ങളുടെ കാര്യത്തില്‍ ക്രൈംബ്രാഞ്ച് ഡയറക്ടര്‍ തീരുമാനമെടുക്കും.
Content Highlights: Vehicles Seized By The Police Should Be Released Within Three Months
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..