തൃശ്ശൂർ: പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് സ്വരാജ് റൗണ്ടിൽനിന്നും പരീക്ഷണ ഒാട്ടം നടത്തിയ കെഎസ്ആർടിസി ഡബിൾ ഡക്കർ ബസിന് ഫിറ്റ്നസ് ഇല്ല. വ്യാഴാഴ്ചയായിരുന്നു ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറും റവന്യൂ മന്ത്രി കെ. രാജനും മാധ്യമപ്രവർത്തകരും കയറിയ ബസ് കന്നിയോട്ടം നടത്തിയത്.
ഫിറ്റ്നസ് ഇല്ലെന്ന് വകുപ്പുമന്ത്രിയും അറിഞ്ഞില്ല. ബസിന്റെ ഫിറ്റ്നസ് 2024 മാർച്ച് 23-ന് കഴിഞ്ഞതാണ്. ബസിന് 34 വർഷത്തിലേറെ പഴക്കവുമുണ്ട്.
1991 ജൂൺ 10-ന് നിരത്തിലിറക്കിയ ബസാണിത്. കൊച്ചിയിൽ വിനോദസഞ്ചാരികൾക്കായി സർവീസ് നടത്തുന്ന ബസാണ് തൃശ്ശൂരിലെത്തിച്ചത്. തൃശ്ശൂരിൽനിന്ന് പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് ദിവസവും സർവീസ് നടത്താനാണ് പദ്ധതി.
Content Highlights: A double-decker bus, over 34 years old and with expired fitness, carried Kerala`s Transport Minister and Revenue Minister on a trial run. Officials unaware of issues.
Published: 18 Oct 2025, 10:03 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented