ഇറക്കുമതി നിയന്ത്രണം വന്നതോടെ ടയര്‍വില ഉയരുന്നു. പ്രമുഖ ബ്രാന്‍ഡുകള്‍ക്കെല്ലാം 50 മുതല്‍ 250 രൂപ വരെ കയറി. ഇറക്കുമതിക്ക് നിയന്ത്രണം വന്നതോടെ ഇന്ത്യയിലേക്ക് ചൈനീസ് ടയറുകളുടെ വരവ് ഇല്ലാതായതാണ് വിലകൂടാന്‍ കാരണം.
ക്ഷാമം വന്നേക്കും
കേരളത്തില്‍ വര്‍ഷം 40,000 മുതല്‍ 45,000 വരെ ചൈനീസ് ടയറുകളാണ് വിറ്റിരുന്നത്. ഇന്ത്യന്‍ ടയറുകളെക്കാള്‍ 70 ശതമാനംവരെ വിലക്കുറവുണ്ടായിരുന്നു ഇവയ്ക്ക്. കോവിഡ് സാഹചര്യത്തില്‍ ഇവിടെ ഉത്പാദനം കുറഞ്ഞു. ഉത്പാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കളില്‍ ചിലത് ചൈനയില്‍നിന്നാണ് വന്നിരുന്നതും. ഈ സാഹചര്യത്തില്‍ വൈകാതെ ടയര്‍ക്ഷാമം നേരിടുമെന്നാണ് ഡീലര്‍മാര്‍ പറയുന്നത്.
നോട്ട് അസാധുവാക്കലിനുശേഷം ചൈനീസ് ടയറുകളുടെ വില്‍പ്പന കേരളത്തില്‍ വര്‍ധിച്ചിരുന്നതായി വില്‍പ്പനക്കാര്‍ പറഞ്ഞു. ഇന്‍ഡൊനീഷ്യ, മലേഷ്യ, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍നിന്നാണ് ചൈനയെ കൂടാതെ ഇന്ത്യ ടയര്‍ ഇറക്കുമതി ചെയ്തിരുന്നത്.
ഏകീകൃത സംവിധാനം വേണം
ടയര്‍വില കൂടിയത് സാധാരണക്കാരന് തിരിച്ചടിയാകും. കമ്പനികള്‍ കൂട്ടിയ വിലയ്ക്ക് ടയര്‍ വില്‍ക്കാന്‍ ഡീലര്‍മാര്‍ നിര്‍ബന്ധിതരാണ്. വിലനിര്‍ണയത്തിന് ഏകീകൃത സംവിധാനം കൊണ്ടുവരാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.
റിയാസ് കെ. മുഹമ്മദ്, ടയര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കേരള പി.ആര്‍. ഡയറക്ടര്‍.
Content Highlights: Tyre Production Decline Due To Corona Pandemic; Tyre Price Increase
Published: 20 Jul 2020, 01:48 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented