മദ്യലഹരിയിൽ റെയിൽവേ ട്രാക്കിലൂടെ കാറോടിച്ച് പരിഭ്രാന്തി സൃഷ്ടിച്ച യുവതിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറൽ. തെലങ്കാനയിലെ രംഗാ റെഡ്ഡി ജില്ലയിലുള്ള ഷങ്കർപള്ളിയിലാണ് സംഭവം.
കൊടംഗൽ ഗേറ്റിന് സമീപമുള്ള റെയിൽവേ ട്രാക്കിലൂടെ യുവതി കാറോടിച്ച് പോവുന്നത് റെയിൽവേ ജീവനക്കാരാണ് ആദ്യം കണ്ടത്. ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും ട്രാക്കിലൂടെ കാർ ഓടിക്കുന്നത് ഇവർ തുടർന്നു. ഇതോടെ ട്രെയിൻ സർവീസുകൾ താൽകാലികമായി നിർത്തിവെച്ചു.
പിന്നീട് നാട്ടുകാർ കാർ തടയുകയും ലോക്കൽ പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പോലീസ് യുവതിയെ കസ്റ്റഡിയിലെടുക്കുകയും റെയിൽവേ ട്രാക്കിൽനിന്ന് മാറ്റിയ കാർ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
വാഹനത്തിന് രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. സംഭവത്തെത്തുടർന്ന് ഷങ്കർപള്ളി-ഹൈദരാബാദ് റൂട്ടിലെ ട്രെയിൻ ഗതാഗതം കുറച്ചു നേരം തടസ്സപ്പെട്ടു. നിർത്തിവെച്ച സർവ്വീസുകളിൽ ബെംഗളൂരു-ഹൈദരാബാദ് ട്രെയിനും ഉൾപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: Train services hit after drunken woman drives on railway line
Published: 26 Jun 2025, 12:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented