
വൈദ്യുത വാഹന നിരയിലേക്ക് ഇന്നോവ ക്രിസ്റ്റയുമെത്തുന്നു. ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ പുതിയ വാഹനത്തിന്റെ കണ്‍സപ്റ്റ് മോഡല്‍ ടൊയോട്ട അവതരിപ്പിച്ചു. നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ള ഇന്നോവ ക്രിസ്റ്റയ്ക്ക് സമാനമാണ് എക്സ്പോയില്‍ അവതരിപ്പിച്ച ഇ.വി മോഡലും.
ഡേ ടൈം റണ്ണിങ് ലൈറ്റോട് കൂടിയ എല്‍.ഇ.ഡി ഹെഡ് ലാമ്പ്, ക്ലോസ്ഡ് ഓഫ് ഗ്രില്‍ എന്നിവയെല്ലാം ഇ.വി ക്രിസ്റ്റയുടെ ഭംഗി കൂട്ടുന്നുണ്ട്. ഇതിന് പുറമെ റീഡിസൈന്‍ ചെയ്ത ബമ്പറും വാഹനത്തിന്റെ മോഡി കൂട്ടുന്നു. 16 ഇഞ്ച് അലോയ് വീൽ, മള്‍ട്ടി കളര്‍ ഗ്രാഫിക്സ് എന്നിവയെല്ലാം എക്സ്പോയില്‍ അവതരിപ്പിച്ച ഇ.വി ക്രിസ്റ്റയുടെ പ്രത്യേകതയാണ്.
59.3 കിലോവാട്ട് ലിഥിയം ബാറ്ററി, 134 കിലോവാട്ട് കരുത്ത്, 700 എന്‍.എം ടോര്‍ക് എന്നിവയാണ് ഇ.വി ക്രിസ്റ്റയ്ക്കുള്ളത്. എന്നാല്‍, ഇതിന്റെ പ്രോഡക്ഷന്‍ ലൈനിലേക്ക് വരുമ്പോള്‍ എന്തൊക്കെ മാറ്റമാണുണ്ടാവുകയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Content Highlights: Toyota Innova BEV Concept Unveiled at IIMS 2025
Published: 18 Feb 2025, 05:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented