തിരുവനന്തപുരം: വാഹന രജിസ്ട്രേഷൻ ശ്രേണിയിലും ഇനി കെ.എൽ. 01 മുന്നിൽ. കെ.എൽ. 07 എന്ന എറണാകുളം രജിസ്ട്രേഷൻ സീരീസിനെയാണ് തിരുവനന്തപുരം ചരിത്രത്തിലാദ്യമായി പിന്നിലാക്കിയത്. കൂടുതൽ വാഹനങ്ങൾ ഇറങ്ങിയിരുന്ന കെ.എൽ. 07 ആണ് എന്നും മുന്നിലുണ്ടായിരുന്നത്. തിരക്കുകാരണം കൂടുതൽ സബ് ആർ.ടി. ഓഫീസുകൾ തുറന്നതോടെ എറണാകുളത്ത് രജിസ്ട്രേഷൻ കുറഞ്ഞതാണ് പിന്നാക്കം പോകാൻ കാരണം. അതേസമയം തിരുവനന്തപുരം നഗരത്തിൽ കഴക്കൂട്ടം മാത്രമാണ് തൊട്ടടുത്തുള്ള സബ് ആർ.ടി. ഓഫീസ്.

To advertise here,

കെ.എൽ. 01 ഡി.എൽ. ആണ് തിരുവനന്തപുരം ആർ.ടി. ഓഫീസിലെ പുതിയ നമ്പർ ശ്രേണി. എറണാകുളം ഇപ്പോൾ ഡി.കെ.യുടെ അവസാന ലാപ്പിലാണ്. 5901 മുതൽ 8399 വരെയുള്ള നമ്പറുകളാണ് പുതിയ വാഹനങ്ങൾക്ക് നൽകുന്നത്. തിരുവനന്തപുരത്ത് ഡി.എൽ. 500 വരെ ബുക്ക് ചെയ്യാം. ഡി.കെ. അവസാന നമ്പറുകളും ലേലത്തിനുണ്ട്.