മുംബൈ: ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ സിഇഒയും മാനേജിങ് ഡയറക്ടറുമായി തരുൺ ഗാർഗിനെ നിയമിച്ചു. ആദ്യമായാണ് ഒരിന്ത്യക്കാരൻ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയെ നയിക്കാനെത്തുന്നത്. നിലവിൽ കമ്പനിയുടെ മുഴുവൻ സമയ ഡയറക്ടറും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമാണ്.
2022 മുതൽ സിഇഒ ആയിരുന്ന ഉൻസു കിം മാതൃകമ്പനിയായ ഹ്യുണ്ടായ് മോട്ടോർ കമ്പനിയിലേക്ക് മടങ്ങുന്ന സാഹചര്യത്തിലാണ് നിയമനം. 2026 ജനുവരി ഒന്നിന് ഗാർഗ് ചുമതലയേൽക്കും.
ഡൽഹി ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽനിന്ന് മെക്കാനിക്കൽ എൻജിനിയറിങ് ബിരുദം നേടിയ ഗാർഗ് ലഖ്നൗ ഐഐഎമ്മിൽനിന്ന് എംബിഎയും നേടിയിട്ടുണ്ട്. വാഹന മേഖലയിൽ മൂന്നു പതിറ്റാണ്ടുകാലത്തെ പ്രവർത്തന പരിചയമുണ്ട്. ഹ്യുണ്ടായിയിലെത്തും മുൻപ് മാരുതി സുസുക്കിയുടെ ഭാഗമായിരുന്നു.
Content Highlights: Hyundai Motor India announces Tarun Garg as its new CEO and MD. Garg, an Indian national, takes over from Jan 1, 2026, bringing over 30 years of auto industry experience.
Published: 16 Oct 2025, 08:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented