ചെന്നൈ: വൈദ്യുതി വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അന്തരീക്ഷമലിനീകരണം നിയന്ത്രിക്കുവാനും ലക്ഷ്യമിട്ട് തമിഴ്നാട്ടില്‍ 500 ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍കൂടി സ്ഥാപിക്കുന്നു. തമിഴ്നാട് ഗ്രീന്‍ എനര്‍ജി കോര്‍പ്പറേഷന്‍ (ടിഎന്‍ജിഇസിഎല്‍) ആണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത്. നിലവില്‍ സംസ്ഥാനത്തുള്ള 1300 ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കു പുറമേയാണ് പുതുതായി 500 എണ്ണംകൂടി സജ്ജമാക്കുന്നത്.
ദേശീയ പാതകളില്‍ ഓരോ 25 കിലോമീറ്ററിലും ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉണ്ടായിരിക്കണമെന്ന കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരം ആദ്യഘട്ടത്തില്‍ ചെന്നൈ-കോയമ്പത്തൂര്‍, ചെന്നൈ-കന്യാകുമാരി ദേശീയ പാതകളില്‍ ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ചെന്നൈ നഗരത്തില്‍മാത്രം 19 ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും.
വിശ്രമഹാള്‍, റെസ്റ്ററന്റുകള്‍, ശുചിമുറികള്‍, വിശാലമായ പാര്‍ക്കിങ് തുടങ്ങിയ വിവിധസൗകര്യങ്ങള്‍ ചാര്‍ജിങ് സ്റ്റേഷനുകളില്‍ ഉണ്ടായിരിക്കും. നിര്‍മാണത്തിനുള്ള സാങ്കേതികസഹായം നല്‍കുന്നത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ് ഡിവലപ്മെന്റ് പോളിസി (ഐടിഡിപി) ആണ്.
അതേസമയം നിലവില്‍ സംസ്ഥാനത്തുടനീളമുള്ള 1300 ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ എവിടെയൊക്കെ ആണെന്നു കണ്ടെത്താന്‍ ഡിജിറ്റല്‍ മാപ്പ് വികസിപ്പിക്കാനുളള ഒരുക്കത്തിലാണ് അധികൃതര്‍. ഇലക്ട്രിക് വാഹന ഉപയോക്താക്കള്‍ക്ക് സമീപത്തുള്ള ചാര്‍ജിങ് സ്റ്റേഷനുകള്‍ കണ്ടെത്താന്‍ മാപ്പ് വരുന്നതോടെ എളുപ്പത്തില്‍ സാധിക്കും.
ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ താല്‍പ്പര്യമുള്ള ഭൂവുടമകളെയും വാടകക്കാരെയും ബന്ധിപ്പിക്കുന്നതിനായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നുണ്ട്. ഇത് ഭൂവുടമകള്‍ക്കും വാടകക്കാര്‍ക്കും ഇടയിലുള്ള പാലമായി പ്രവര്‍ത്തിക്കും. ഇവി ചാര്‍ജിങ് സ്റ്റേഷനുകളുടെ നിര്‍മാണം, പ്രവര്‍ത്തനരീതി തുടങ്ങിയവ പഠിക്കുന്നതിനായി ടിഎന്‍ജിഇസിഎല്‍ ഉദ്യോഗസ്ഥസംഘം അടുത്തിടെ ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു.
Content Highlights: Tamil Nadu to add 500 EV charging stations along highways every 25km
Published: 05 Aug 2025, 06:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented