കേരളത്തില്‍ സോളാര്‍ സംവിധാനം ഉള്‍പ്പെട്ട ഏഴ് വേഗ ചാര്‍ജിങ് സ്റ്റേഷനുകളാണ് അനെര്‍ട്ടിനുള്ളത്.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
തൃശ്ശൂര്‍: ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സൗരോര്‍ജ പബ്ലിക് ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ വ്യാപകമാക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയോട് മുഖംതിരിച്ച് സംരംഭകര്‍. ദേശീയപാത, സംസ്ഥാനപാത എന്നിവിടങ്ങളില്‍ 50 കിലോമീറ്ററിനിടക്ക് ഒരു ചാര്‍ജിങ് സ്റ്റേഷന്‍ എന്നതായിരുന്നു അനെര്‍ട്ട് ലക്ഷ്യമിട്ടത്. വീടുകളിലും സ്വകാര്യസ്ഥാപനങ്ങളിലും സൗരോര്‍ജ ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് അനുമതി നല്‍കിയ പദ്ധതിക്ക് സബ്‌സിഡിയും പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, നിലവില്‍ സബ്സിഡി നല്‍കി സ്വകാര്യമേഖലയില്‍ 13 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ സോളാര്‍ സംവിധാനം ഉള്‍പ്പെട്ട ഏഴ് വേഗ ചാര്‍ജിങ് സ്റ്റേഷനുകളാണ് അനെര്‍ട്ടിനുള്ളത്. കൊച്ചി മെട്രോ സ്റ്റേഷന്‍, മുട്ടം, കുസാറ്റ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കളമശ്ശേരി, ഷൊര്‍ണൂര്‍, കുന്നംകുളം, ബേക്കല്‍ എന്നിവിടങ്ങളാണ് സ്റ്റേഷനുകള്‍. കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡുകളിലും റസ്റ്റ് ഹൗസുകളിലും ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും പദ്ധതിയിട്ടിരുന്നു.
സംസ്ഥാനത്തെ ആദ്യ സൗരോര്‍ജ ചാര്‍ജിങ് സ്റ്റേഷന്‍ 2023-ല്‍ കുന്നംകുളം നഗരസഭയുമായി ചേര്‍ന്നാണ് സ്ഥാപിച്ചത്. ആദ്യഘട്ടത്തില്‍ 10 സ്റ്റാന്‍ഡുകളും കുളനട, കോഴിക്കോട് എന്നിവിടങ്ങളിലെ റസ്റ്റ് ഹൗസുമാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. ഹോട്ടല്‍, റസ്റ്ററന്റുകള്‍, മാളുകള്‍, ആശുപത്രികള്‍ ഉള്‍പ്പെടെ ചാര്‍ജിങ് സ്റ്റേഷന്‍ ആരംഭിക്കാനുള്ള പദ്ധതിയായിരുന്നെങ്കിലും വൈദ്യുതി ഉപയോഗിക്കുന്ന യൂണിറ്റുകളോടാണ് വാഹന ഉടമകള്‍ക്ക് താത്പര്യം.
റസ്റ്ററന്റിനോടു ചേര്‍ന്ന് 1,000 ചതുരശ്രയടി വിസ്തൃതിയുള്ള സ്ഥലം വേണ്ടിവരുന്നതും പദ്ധതിക്കു തിരിച്ചടിയായി. ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കായി അഞ്ച് കിലോ വാട്ട് മുതല്‍ 50 കിലോ വാട്ട് വരെ ശേഷിയുള്ള സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കണം. സോളാര്‍ പവേര്‍ഡ് ചാര്‍ജിങ് മെഷീന്‍, ട്രാന്‍സ്ഫോര്‍മറും മറ്റ് അനുബന്ധ ഉപകരണങ്ങളും ഉള്‍പ്പെടെ സ്ഥാപിക്കുന്നതിന് ഏകദേശം 15 ലക്ഷം മുതല്‍ 40 ലക്ഷംവരെ രൂപ ചെലവു വരും.
ഇതില്‍ സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്നതിന് ചെലവാകുന്ന തുകയുടെ 50 ശതമാനംവരെയാണ് സബ്‌സിഡിയായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ചാര്‍ജ് ചെയ്യാന്‍ ഒരു സ്റ്റേഷനില്‍ നാല് മെഷീനുകള്‍ വരെയാണ് അനെര്‍ട്ട് ഒരുക്കിയിട്ടുള്ളത്. ഒരുമിച്ച് അഞ്ച് കാര്‍, മൂന്ന് ഓട്ടോ, ഒരു ബൈക്ക് എന്നിവ ചാര്‍ജ് ചെയ്യാം. കാറിന് മുഴുവന്‍ ചാര്‍ജിങ്ങിന് ഒരു മണിക്കൂര്‍ എടുക്കും.
Content Highlights: Kerala`s plan to expand solar-powered EV public charging stations faces lukewarm response from entrepreneurs despite government subsidies and ambitious targets. Learn why.
Published: 01 Oct 2025, 08:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented