ഴിഞ്ഞമാസമാണ് സ്‌കോഡയുടെ ഇന്ത്യയിലെ ഫ്‌ളാഗ്ഷിപ്പ് 7സീറ്റര്‍ എസ്‌യുവിയായ കോഡിയാക്കിന്റെ രണ്ടാം തലമുറ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. വിപണിയിൽ എത്തിയത് മുതൽ ഉപഭോക്താക്കളിൽനിന്ന് മികച്ച പ്രതികരണമാണ് വാഹനത്തിന് ലഭിക്കുന്നത്. ഡിസൈനിലെ അഴിച്ചുപണികളും കിടിലൻ ഫീച്ചറുകളുമാണ് കോഡിയാക്കിൽ ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ നൽകിയിരിക്കുന്നത്. 

To advertise here,

വാഹനത്തിലെ പ്രധാന സവിശേഷതകളിലൊന്നായിരുന്നു സെൽഫ് പാർക്കിങ്ങ് അസിസ്റ്റ് ഫീച്ചർ. ഈ ഫീച്ചറിനെ കുറിച്ചുള്ള രസകരമായൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇൻസ്റ്റാഗ്രാമിൽ ബൈക്ക് വിത്ത് ഗേൾ എന്നറിയപ്പെടുന്ന ഓട്ടോമൊബൈൽ ഇൻഫ്ലുവൻസർ പ്രിയങ്ക കൊച്ചാർ.  

എസ്‌യുവിയിലെ സെൽഫ് പാർക്കിങ്ങ് അസിസ്റ്റ് ഫീച്ചർ പരീക്ഷിക്കുന്നതിനിടെ, സമീപത്തുണ്ടായിരുന്ന കുട്ടിയുടെ ശ്രദ്ധ അതിൽ ആകർഷിക്കുന്നതാണ് വീഡിയോ. പ്രിയങ്ക ഡ്രൈവിങ്ങ് സീറ്റിലിരുന്ന് സെൽഫ് പാർക്കിങ്ങ് അസിസ്റ്റ് ഫീച്ചറിൻ്റെ സഹായത്തോടെ കാർ കൃത്യമായി പാർക്ക് ചെയ്യുന്നതും തൊട്ടടുത്തുള്ള കുട്ടി ഇതെല്ലാം കൗതുകത്തോടെ നോക്കിനിൽക്കുന്നതും കാണാം. സ്റ്റിയറിങ്ങ് വീലിൽ തൊടാതെ കാറിന് സ്വയം പാർക്ക് ചെയ്യാൻ കഴിയുമെന്നത് അവന് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ലെന്നത് വീഡിയോയിൽ വ്യക്തമാണ്. 

റോഡിലെ ഏറ്റവും തിരക്കേറിയ സമയത്തും കോഡിയാക്കിൻ്റെ നിശബ്ദമായ ക്യാബിൻ പ്രിയങ്ക കാണിച്ചുതരുന്നുമുണ്ട്. പിന്നീട്, മുൻവശത്തെ മസാജ് സീറ്റുകൾ, വലിയ ബൂട്ട് സ്പേസ്, മികച്ച ഡ്രൈവിങ്ങ് അനുഭവം എന്നിവ അവർ ആസ്വദിക്കുന്നതും കാണാം. പുതിയ സ്കോഡ കോഡിയാക്കിനൊപ്പം ഒരാഴ്ച ചെലവഴിച്ചു. അതിലെ ഫീച്ചറുകൾ ശരിക്കും എന്നെ വഷളാക്കി. നിങ്ങളുടെ പ്രിയപ്പെട്ട ഫീച്ചർ ഏതാണ്?, റീലിനൊപ്പം അവർ കുറിച്ചു.

പ്രീമിയം എസ്‌യുവി ശ്രേണിയില്‍ എത്തുന്ന ഈ വാഹനം ടൊയോട്ട ഫോര്‍ച്യൂണര്‍, എംജി ഗ്ലോസ്റ്റര്‍, ജീപ്പ് മെരിഡിയന്‍ തുടങ്ങിയ മോഡലുകളുമായാണ് മത്സരിക്കുന്നത്. മെക്കാനിക്കലായി മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെങ്കിലും 2025 മോഡൽ കൈലാക്കിന്റെ കരുത്ത് വർധിച്ചിട്ടുണ്ട്. 

2.0 ലിറ്റര്‍ ടർബോ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ ഹൃദയം. 201 പിഎസ് പവറും 320 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. 46.89 ലക്ഷം രൂപ മുതൽ 48.69 ലക്ഷം വരെയാണ് എക്സ് ഷോറൂം വില.