റെ പ്രത്യേകതകളുള്ളതാണ് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്ത മുംബൈ-നാഗ്പുര്‍ സമൃദ്ധി എക്‌സ്പ്രസ് വേ. ആകെ 701 കിലോമീറ്ററും 120 മീറ്റര്‍ വീതിയുമുള്ള എട്ടുവരിപ്പാത പണിയാന്‍ ചെലവാക്കിയത് 55,335.32 കോടി രൂപ.

To advertise here,

520 കിലോമീറ്ററുള്ള നാഗ്പുര്‍-ശിര്‍ദ്ദി പാതയാണ് ഇപ്പോള്‍ തുറന്നത്. മുംബൈ-ശിര്‍ദ്ദി ഭാഗം ജൂലായിയോടെ തുറക്കും. മുമ്പ് 16 മണിക്കൂറോളം വേണ്ടിയിരുന്ന മുംബൈ-നാഗ്പുര്‍ യാത്രയ്ക്ക് ഇനി എട്ടുമണിക്കൂര്‍ മതിയാകും. റോഡിനായി ഏറ്റെടുത്തത് 8861 ഹെക്ടര്‍ ഭൂമിയാണ്. ഇതിനു നഷ്ടപരിഹാരമായി നല്‍കിയത് 8009 കോടിയും.

പ്രത്യേകതകള്‍

  • ഇരുഭാഗത്തും നാലുവരിവീതം പാത. കൂടുതല്‍ പാതകള്‍ നിര്‍മിക്കാന്‍ സ്ഥലമുണ്ട്. സര്‍വീസ് റോഡ് വേറെയും. മധ്യത്തില്‍ 22.5 മീറ്റര്‍ ഡിവൈഡറില്‍ പൂന്തോട്ടം.
  • 32 വലിയ മേല്‍പ്പാലങ്ങള്‍, അഞ്ചു തുരങ്കങ്ങള്‍, 317 ചെറു പാലങ്ങള്‍, എട്ടു റെയില്‍വേമേല്‍പ്പാലങ്ങള്‍, വാഹനങ്ങള്‍ക്കായുള്ള 300-ഓളം അടിപ്പാതകള്‍, ജനങ്ങള്‍ക്ക് നടന്നു പോകാന്‍ 400-ലധികം അടിപ്പാതകള്‍.
  • ടോള്‍ നല്‍കേണ്ടത് വാഹനങ്ങള്‍ സഞ്ചരിക്കുന്ന കിലോമീറ്ററിനനുസരിച്ച്. കിലോമീറ്ററിന് 1.70 രൂപ മുതല്‍. മുംബൈയില്‍നിന്ന് നാഗ്പുരിലേക്ക് കാറില്‍ പോകുന്നയാള്‍ക്ക് അടയ്‌ക്കേണ്ടിവരുക 1212 രൂപ. റൂട്ടില്‍ ആകെയുള്ള ടോള്‍ പ്ലാസകള്‍ 26.
  • പാതയില്‍ ഒരിടത്തും യുടേണ്‍ ഇല്ല. 30-40 കിലോമീറ്ററില്‍ ഇന്റര്‍ചേഞ്ചുകള്‍ മാത്രം.
  • കാട്ടുപ്രദേശങ്ങളില്‍ വന്യജീവികള്‍ക്ക് ഇരുഭാഗത്തേക്കും യഥേഷ്ടം യാത്രചെയ്യാന്‍ വീതികൂടിയ ഒന്‍പത് മേല്‍പ്പാലങ്ങളും 17 അടിപ്പാതകളും.
  • മൃഗങ്ങള്‍ റോഡിലേക്കെത്താതിരിക്കാന്‍ ഇരുവശത്തും വേലികള്‍.
  • അതിവേഗപ്പാത കടന്നുപോകുന്നത് 10 ജില്ലകള്‍, 26 താലൂക്കുകള്‍, 392 ഗ്രാമങ്ങള്‍, 18 നഗരങ്ങള്‍.
  • ഇരുചക്രവാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും മെല്ലെ പോകുന്ന വലിയ വാഹനങ്ങള്‍ക്കും ഓടാന്‍ അനുമതിയില്ല.
  • വാഹനങ്ങളുടെ വ്യത്യാസം അനുസരിച്ച് വേഗനിയന്ത്രണം. പരമാവധി വേഗം മണിക്കൂറില്‍ 120 കിലോമീറ്റര്‍.
  • വഴിനീളെ ഭക്ഷണകേന്ദ്രങ്ങള്‍, പെട്രോള്‍ പമ്പുകള്‍, വൈദ്യുതി ചാര്‍ജിങ് കേന്ദ്രങ്ങള്‍, ട്രോമാ കേന്ദ്രങ്ങള്‍, ആംബുലന്‍സ്, ക്രെയിനുകള്‍, ക്വിക് റെസ്പോണ്‍സ് വാഹനങ്ങള്‍, ട്രാഫിക് എയ്ഡ്‌പോസ്റ്റുകള്‍ എന്നിവ.
  • വശങ്ങളില്‍ സ്ഥാപിച്ച സൗരോര്‍ജ പാനലില്‍നിന്ന് 138.47 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാം.

512 കിലോമീറ്റര്‍ നീളമുള്ള നാഗ്പുര്‍ - മുബൈ സമൃദ്ധി എക്‌സ്പ്രസ് വേയുടെ ആദ്യഘട്ടമാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ആകെ 701 കിലോ മീറ്റര്‍ നീളമുള്ള എക്‌സ്പ്രസ് വേയുടെ ആദ്യഘട്ടമാണ് ജനങ്ങള്‍ക്കായി തുറന്നത്. ബാക്കിയുള്ള 181 കിലോ മീറ്റര്‍ 2023 ജൂലൈയോടുകൂടി പൂര്‍ത്തിയാക്കുമെന്നാണ് എം.എസ്.ആര്‍.ഡി.സി. (Maharashtra State Road Development Corporation) അറിയിച്ചത്. നിലവില്‍ ഷിര്‍ദ്ദിവരേയാണ് ' 'Hindu Hrudaysamrat Balasaheb Thackeray Maharashtra Samruddhi Mahamarg' എന്ന് പേരിട്ടിരിക്കുന്നത്. ഇതോടെ ഇനി അതിവേഗ പാതയില്‍ കൂടി 5 മണിക്കൂറിനുള്ളില്‍ മുംബൈയില്‍ നിന്ന് ഷിര്‍ദ്ദിയിലെത്താനാകും.

സുരക്ഷയുടെ കാര്യത്തിലും ഒട്ടു പിന്നിലല്ല, എക്‌സ്പ്രസ്വേയില്‍ 15 ട്രാഫിക് എയ്ഡ് പോസ്റ്റുകള്‍ (ടിഎപികള്‍) ഹൈവേ സുരക്ഷാ പോലീസ് (എച്ച്.എസ്.പി.) സ്ഥാപിച്ചിട്ടുണ്ട്. ടി.എ.പികളെ സഹായിക്കാനും മറ്റുമായി 150ഓളം വരുന്ന വിമുക്തഭടന്മാരേയും വിന്യസിച്ചിട്ടുണ്ട്. 21 ആംബുലന്‍സുകള്‍, 30 മെട്രിക് ടണ്‍ വീതമുള്ള 15 ക്രൈയിനുകള്‍, 21 ക്വിക് റെസ്‌പോണ്‍സ് വാഹനങ്ങളും വിന്യസിച്ചിട്ടുണ്ട്.