
പെര്മിറ്റ് ലംഘനത്തിന്റെ പേരില് മോട്ടോര് വാഹന വകുപ്പ് സ്ഥിരം നിയമയുദ്ധത്തിലായിരുന്ന പത്തനംതിട്ടയില് നിന്ന് കോയമ്പത്തൂരിലേക്ക് സര്വീസ് നടത്തുന്ന റോബിന് ബസ് വീണ്ടും സര്വീസിനിറങ്ങി. പത്തനംതിട്ടയില് നിന്ന് പുലര്ച്ചെ അഞ്ച് മണിക്കാണ് റോബിന് ബസ് യാത്ര ആരംഭിച്ചത്. മുന്കൂട്ടി ബുക്കുചെയ്തിട്ടുള്ള 41 യാത്രക്കാരുമായാണ് ഈ ബസ് കോയമ്പത്തൂരിലേക്ക് യാത്ര ആരംഭിച്ചത്. രാവിലെ തന്ന മൈലപ്രയില് നിന്ന് മോട്ടോര്വാഹന വകുപ്പ് യാത്രക്കാരുടെ ലിസ്റ്റ് പരിശോധിക്കുകയും ചെയ്തു.
തടസ്സങ്ങള് പ്രതീക്ഷിച്ച് തന്നെയാണ് ബസുമായി സര്വീസിന് ഇറങ്ങുന്നതെന്നായിരുന്നു ബസിന്റെ നടത്തിപ്പുകാരനായി ബേബി ഗിരീഷ് പറഞ്ഞത്. ഇന്ന് ഉദ്യോഗസ്ഥര് പരിശോധിച്ചില്ലെങ്കില് അവരുടെ ഭാഗത്ത് കുറവുണ്ടായിട്ടുണ്ടെന്ന് പൊതുജനം തിരിച്ചറിയുമെന്നും അതുകൊണ്ട് തന്നെ പരിശോധന നടത്തുമെന്ന് ഉറപ്പുണ്ടെന്നും ബേബി ഗിരീഷ് പറഞ്ഞു. യാത്രക്കാര്ക്ക് പുറമെ, വാഹനം കാണുന്നതിനും മറ്റുമായി നിരവധി ആളുകളാണ് പുലര്ച്ചെ പത്തനംതിട്ട സ്റ്റാന്ഡില് എത്തിയത്.
ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്മിറ്റില് സര്വീസ് നടത്താന് നിയമമുണ്ടെന്ന് ഞാന് തെളിയിച്ചു. വേറെ നാല് ബസുകളാണ് ഇത്തരത്തില് സര്വീസ് നടത്താന് ഒരുങ്ങിയിരിക്കുന്നത്. ഫീസ് അടയ്ക്കുന്നതിനുള്ള തടസം മാത്രമാണ് ഇനിയുള്ളതെന്നുമാണ് ബേബി ഗിരീഷ് പറയുന്നത്. കഴിഞ്ഞ ദിവസമാണ് മോട്ടോര് വാഹന വകുപ്പ് പിടിച്ചെടുത്ത ബസ് കോടതി വിധിയുടെ സഹായത്തോടെ ബസ് വിട്ടുനല്കിയത്. അന്നുതന്നെ ചൊവ്വാഴ്ച മുതല് സര്വീസ് ആരംഭിക്കുമെന്ന് ബേബി ഗിരീഷ് പറഞ്ഞിരുന്നു.
82,000 രൂപ പിഴ അടച്ചാണ് പത്തനംതിട്ട ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ ഉത്തരവ് അനുസരിച്ച് ബസ് വിട്ടുനല്കിയത്. നവംബര് 24-ന് പുലര്ച്ചെ രണ്ടുമണിയോടെയാണ് മോട്ടോര്വാഹന വകുപ്പ് ഉദ്യോഗസ്ഥര് റോബിന് ബസ് പിടിച്ചെടുത്തത്. തുടരെയുള്ള നിയമലംഘനങ്ങളുണ്ടായാല് വാഹനം പിടിച്ചെടുക്കാനുള്ള വ്യവസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എം.വി.ഡി. ഉദ്യോഗസ്ഥര് ബസ് പിടിച്ചെടുത്തത്. പിന്നീട് ബസ് പത്തനംതിട്ട എ.ആര്. ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു.
മുന്കൂട്ടി ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാരുമായി ട്രിപ്പ് നടത്താനുള്ള അനുമതി മാത്രമാണ് ഹൈക്കോടതി വിധിയിലൂടെ റോബന് ബസിന് ലഭിച്ചിട്ടുള്ളതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ഭാഷ്യം. ഒരു പ്രത്യേക സ്ഥലത്ത് നിന്ന് ഒരുസംഘം ആളുകളെ കയറ്റുകയും മറ്റൊരു നിശ്ചിത സ്ഥലത്ത് യാത്രക്കാരെ ഇറക്കുകയും ചെയ്യണമെന്നാണ് ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്മിറ്റില് നല്കുന്ന നിര്ദേശം. എന്നാല്, ഏത് പോയിന്റില് നിന്നും ആളുകളെ കയറ്റുന്നതിലൂടെ നിയമലംഘനം നടത്തുന്നുണ്ടെന്നായിരുന്നു വിശദീകരണം.
Content Highlights: Robin bus restart service from pathanamthitta to coimbatore, MVD Checking, Robin Bus
Published: 26 Dec 2023, 08:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented