വലിയ വാഹനപ്രേമിയാണ് നടൻ പ്രകാശ് രാജ്. നിരവധി വാഹനങ്ങൾ അദ്ദേഹത്തിന്റെ ഗാരേജിലുണ്ട്. ഈ ശേഖരത്തിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കൽ ടൊയോട്ട ഹൈലക്സ് പിക്കപ്പ് ട്രക്കാണ്. അദ്ദേഹത്തിന്റെ ഇഷ്ടാനുസരണം വാഹനം രൂപമാറ്റം വരുത്തിയിട്ടുമുണ്ട്. ഹൈലക്സിനെ പ്രകാശ് രാജിന്റെ ആവശ്യാനുസരണം മാറ്റിയെടുക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ 'Wrapzilla' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കുവെച്ചിട്ടുണ്ട്.
ഇതേ കസ്റ്റമൈസേഷൻ സ്ഥാപനം പ്രകാശ് രാജിന്റെ മറ്റു വാഹനങ്ങൾ മോടി കൂട്ടാൻ മുൻപ് പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മിക്ക വാഹനങ്ങളും കറുപ്പ് നിറമാണെങ്കിലും ഈ പിക്കപ്പ് ട്രക്കിന് വ്യത്യസ്തമായ സാറ്റിൻ മെറൂൺ ഫിനിഷാണുള്ളത്. ഇത് ബ്ലാക്കിൽനിന്ന് റാപ്പ് ചെയ്ത് മെറൂണിലേക്ക് മാറ്റിയെടുത്തതാകാനാണ് സാധ്യത.
ഓവർലാൻഡിങ് വാഹനമായി മാറ്റിയെടുക്കുക എന്ന ഉദ്ദേശത്തോടെയുള്ള മാറ്റങ്ങളാണ് ഹൈലക്സിൽ വരുത്തിയിരിക്കുന്നത്. സാഹസിക യാത്രകൾക്ക് ഉപയോഗിക്കാനാണ് നടൻ ലക്ഷ്യമിടുന്നതെന്ന് തോന്നുന്നു.
വീഡിയോയിൽ, വാഹനം രൂപമാറ്റത്തിനായി പ്രകാശ് രാജ് കസ്റ്റമൈസേഷൻ ടീമിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്നതായി കാണാം. എന്നാൽ രൂപമാറ്റങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ വ്യക്തമല്ല. വാഹനത്തിന്റെ കാർഗോ ഏരിയ അടച്ചിട്ടുണ്ട്. മാറ്റ് ബ്ലാക്ക് ഫിനിഷാണ് ഇതിന് നൽകിയത്. ഇതിന് മുകളിൽ ഘടിപ്പിച്ചിരിക്കുന്നത് ടെന്റ് സംവിധാനമാണെന്നാണ് വീഡിയോയിൽനിന്ന് മനസ്സിലാകുന്നത്. അതേസമയം, അലോയ് വീലുകളും ടയറുകളും സ്റ്റാൻഡേർഡ് ആണ്.
2.8 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എൻജിനാണ് ഹൈലക്സിനെ കുതിപ്പിക്കുന്നത്. ഇത് 202 എച്ച്പി കരുത്തും 500 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളോടെയാണ് ഇത് വരുന്നത്. 4x4 സ്റ്റാൻഡേർഡാണ്. ഏകദേശം 28.02 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതൽ 35.37 ലക്ഷം രൂപ (എക്സ്-ഷോറൂം) വരെയാണ് വില.
Content Highlights: Actor Prakash Raj adds a custom-built Toyota Hilux to his car collection. See the overlanding modifications and his passion for adventure vehicles.
Published: 15 Jan 2026, 07:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented