ബൈക്കിൽ നമ്പറിനുപകരം ലോഡിങ് എന്നെഴുതിയിരിക്കുന്നു | ഫോട്ടോ: മാതൃഭൂമി
നമ്പര്‍പ്ലേറ്റ് അഴിച്ചുവെച്ചും നമ്പര്‍ മറച്ചുമൊക്കെ ബൈക്കുകള്‍ നിരത്തുകളില്‍ ചീറിപ്പായുന്നുണ്ട്. ഇവര്‍ക്കു പിന്നാലെ പോലീസുമുണ്ട്. കഴിഞ്ഞദിവസം കാഞ്ഞങ്ങാട് നയാബസാറില്‍നിന്ന് ഒരു ബൈക്കുകാരനെ പോലീസ് പിടിച്ചപ്പോള്‍ കിട്ടിയ മറുപടി ആശ്ചര്യപ്പെടുത്തുന്നതാണ്. പാറപ്പള്ളിയിലെ ജെ.പി.ജാബിര്‍ (21) ആണ് പോലീസ് പിടിയിലായത്.
റോഡരികിലെ ക്യാമറയില്‍ പതിയുമ്പോള്‍ ബൈക്ക് ആരുടേതെന്ന് തിരിച്ചറിയാതിരിക്കാനാണ് നമ്പര്‍ മാറ്റിയതെന്ന മറുപടിയാണ് കിട്ടിയതെന്ന് പോലീസ് പറയുന്നു. റോഡിലൂടെ അമിത വേഗത്തിലാണ് സഞ്ചാരം. പോലീസ് കൈനീട്ടിയാലും നിര്‍ത്തില്ല. നമ്പര്‍ നോക്കി പിടിക്കാമെന്ന് കരുതിയാല്‍ ഒന്നുകില്‍ നമ്പറുണ്ടാകില്ല. അല്ലെങ്കില്‍ നമ്പര്‍ മാറ്റമായിരിക്കും.
ഇത്തരത്തില്‍ തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ട ബൈക്കുകള്‍ കാഞ്ഞങ്ങാട്ടുമാത്രം പത്തിലേറെ വരുമെന്ന് ഹൊസ്ദുര്‍ഗ് പോലീസ് പറഞ്ഞു. ജാബിറിനെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു. ബൈക്ക് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
ജാബിറിന്റെ മാതാവിന്റെ പേരിലാണ് ആര്‍.സി.യെന്ന് പോലീസ് പറഞ്ഞു. ആര്‍.സി.യും ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹൊസ്ദുര്‍ഗ് എസ്.ഐ. കെ.പി.സതീഷ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..