മോട്ടോര്‍വാഹനവകുപ്പ് അംഗീകരിച്ച ക്യാമറകളാണ് ഉപയോഗിക്കേണ്ടത്. നിര്‍ദിഷ്ട ക്യാമറയാണ് കിട്ടാനില്ലാത്തത്.

ഒറ്റപ്പാലം: അധ്യയനവർഷം തുടങ്ങുംമുൻപ് സ്‌കൂൾബസുകളിൽ സ്ഥാപിക്കേണ്ട ക്യാമറകൾക്ക് ക്ഷാമം. ഫിറ്റ്നസ് ലഭിക്കാൻ ബസുകളിൽ സ്ഥാപിക്കേണ്ട അംഗീകൃത ക്യാമറകൾ ലഭ്യമാകാത്തത് സ്‌കൂൾ അധികൃതരെ വലയ്ക്കുന്നു. സ്‌കൂൾ തുറക്കുംമുൻപ് ക്യാമറകൾ ലഭ്യമാകാതിരുന്നാൽ ഫിറ്റ്നസ് ലഭിക്കാതെ ബസുകൾ നിരത്തിലിറക്കാനാകില്ലെന്നതാണ് പ്രതിസന്ധി.
ഈ വർഷംമുതലാണ് സ്‌കൂളുകളിൽ മറ്റു സുരക്ഷാപരിശോധനകൾക്കൊപ്പം ക്യാമറയും വേണമെന്ന നിബന്ധന നടപ്പാക്കിത്തുടങ്ങിയത്. കഴിഞ്ഞവർഷം ഇത് കൊണ്ടുവന്നിരുന്നെങ്കിലും ക്യാമറ സ്ഥാപിക്കാൻ ഓഗസ്റ്റുവരെ സമയം നീട്ടിനൽകി. പിന്നീട് പരിശോധനയൊന്നും നടക്കാതെ വന്നതോടെ ഭൂരിഭാഗം സ്‌കൂളുകളും ബസുകളിൽ ക്യാമറ സ്ഥാപിച്ചില്ല. ഇതോടെയാണ് ഇത്തവണ ക്യാമറ നിർബന്ധമാക്കിയത്.
മുൻവശത്തും പിൻവശത്തും അകത്തും സ്ഥാപിക്കാനാണ് നിർദേശം. ഇതിൽ മോട്ടോർവാഹനവകുപ്പ് അംഗീകരിച്ച ക്യാമറകളാണ് ഉപയോഗിക്കേണ്ടത്. നിർദിഷ്ട ക്യാമറയാണ് കിട്ടാനില്ലാത്തത്. നേരത്തേ ക്യാമറ ഓർഡർ ചെയ്തവർക്ക് കിട്ടിയെങ്കിലും ഏറ്റവുമൊടുവിൽ ആവശ്യപ്പെട്ടവരാണ് പ്രതിസന്ധിയിലായത്.
രണ്ടാഴ്ചയോളം ക്യാമറയ്ക്കായി കാത്തുനിൽക്കുന്ന സ്‌കൂളുകളുണ്ട്. ചിലർക്ക് ക്യാമറ വേണമെന്ന നിബന്ധന അറിയാതെപോയതും തടസ്സമായി. ഒരു ബസിൽ സ്ഥാപിച്ച ക്യാമറ മറ്റൊരു ബസിലേക്ക് മാറ്റാനാകില്ല. മൂന്ന് ക്യാമറകളുൾപ്പെടെയുള്ള സംവിധാനങ്ങൾക്ക് 13,500 രൂപയോളമാണ് വില. ഇപ്പോൾ അത് 16,000 രൂപയോളമായെന്നും സ്‌കൂൾ അധികൃതർ പറയുന്നു.
Content Highlights: Shortage of MVD-approved cameras causing fitness certificate delays., Mandatory installation of front, rear, and interior cameras for school buses., Price of camera systems increased from 13,500 to 16,000 rupees., Strict enforcement for the 2026 academic year.
Published: 25 May 2026, 02:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented