
ഒറ്റപ്പാലം: വാഹനനിയമ ലംഘനങ്ങൾക്കുള്ള പിഴയടയ്ക്കുന്നതിന് വാഹനയുടമയുടെ മൊബൈൽനമ്പറോ ഒ.ടി.പി.യോ വേണമെന്ന നിബന്ധന ഇനിയില്ല. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിൽ പരിവാഹൻ വെബ് സൈറ്റിൽ വാഹനത്തിന്റെ വിവരം നൽകിയാൽ ആർക്കും പിഴയടയ്ക്കാം. പഴയവാഹനം വാങ്ങി ഉപയോഗിക്കുന്നവർക്കുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഈ മാറ്റം.
മുൻപ് പിഴയടയ്ക്കാൻ പരിവാഹൻ പോർട്ടലിൽക്കയറി ഇ-ചലാനിൽ വാഹനയുടമയുടെ മൊബൈൽനമ്പർ നൽകേണ്ടിയിരുന്നു. ഈ നമ്പറിലേക്ക് വരുന്ന ഒ.ടി.പി. നൽകിയാൽ മാത്രമേ പിഴയടയ്ക്കാനാകുമായിരുന്നുള്ളൂ.
പഴയവാഹനം വാങ്ങി ഉടമസ്ഥാവകാശമോ രേഖകളിലെ മൊബൈൽനമ്പറോ മാറ്റാത്തവർക്ക് ഇത് ബുദ്ധിമുട്ടായിരുന്നു. പഴയ ഉടമയുടെ നമ്പറിലേക്കാണ് ഒ.ടി.പി. വരികയെന്നതായിരുന്നു തടസ്സം.
അതേസമയം, പഴയവാഹനം വാങ്ങുന്നവർ നിർബന്ധമായും അത് സ്വന്തം പേരിലേക്കും മൊബൈൽനമ്പറിലേക്കും മാറ്റണമെന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ ഓർമ്മിപ്പിക്കുന്നു.
Content Highlights: No need for vehicle owner number or OTP to pay fine for traffic violations
Published: 28 Dec 2024, 07:09 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented