ഇന്ത്യയില്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ഇന്നുള്ള പ്രചാരം ലഭിക്കുന്നതിന് മുമ്പുതന്നെ ഈ സാങ്കേതികവിദ്യയുമായി എത്തിയതാണ് ടൊയോട്ടയുടെ പ്രീമിയം സെഡാന്‍ വാഹനമായ കാംറി. എട്ട് തലമുറകള്‍ പിന്നിട്ട ഈ വാഹനത്തിന്റെ ഒമ്പതാം തലമുറ മോഡല്‍ ഇന്ത്യയിലും അവതരിപ്പിച്ചു. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്ന (സി.കെ.ഡി.) ടൊയോട്ടയുടെ ഈ പ്രീമിയം സെഡാന്‍ വാഹനത്തിന് 48 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.
ആഗോള വിപണിയില്‍ 2023-ല്‍ അവതരിപ്പിച്ച കാംറിയാണ് ഒമ്പതാം തലമുറയായി ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. ടൊയോട്ടയുടെ ടി.എന്‍.ജി.എ-കെ പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങുന്ന ഈ വാഹനത്തിന് കരുത്തേകുന്നത് എട്ടാം തലമുറ മോഡല്‍ നല്‍കിയിരുന്ന 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ്. ഇതിനൊപ്പം 88 കിലോവാട്ട് ഹൈബ്രിഡ് സംവിധാനവും തുടരുന്നുണ്ട്. ഫോര്‍ സിലിണ്ടര്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്ന് 230 ബി.എച്ച്.പി. പവറാണ് സൃഷ്ടിക്കുന്നത്. ഇ.സി.വി.ടിയാണ് ഇതിലെ ട്രാന്‍സ്മിഷന്‍.
തലമുറ മാറ്റം കൃത്യമായി അടയാളപ്പെടുത്തുന്ന ഡിസൈന്‍ മാറ്റമാണ് കാംറിയില്‍ വരുത്തിയിരിക്കുന്നത്. ഉയര്‍ന്ന എയറോ ഡൈനാമിക് ശേഷി ഉറപ്പാക്കിയുള്ള രൂപമാണ് പുതിയ കാംറിയിലുള്ളത്. വീതി കുറഞ്ഞ എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, എല്‍ ഷേപ്പ് ഡി.ആര്‍.എല്‍, ബോണറ്റിലേക്ക് മാറിയ ടൊയോട്ട ലോഗോ, ഹൊറിസോണ്ടല്‍ സ്ലോട്ടുകള്‍ നല്‍കി ഡിസൈന്‍ ചെയ്തിട്ടുള്ള പുതിയ ഗ്രില്ല്, വലിയ എയര്‍ ഇന്‍ടേക്കുകള്‍, നീളത്തിലുള്ള എയര്‍ കര്‍ട്ടണ്‍ തുടങ്ങിയവയാണ് ഈ വാഹനത്തിന്റെ മുന്‍വശത്ത് മാറ്റമൊരുക്കുന്നത്.
ശ്രദ്ധേയമായ മാറ്റങ്ങള്‍ വശങ്ങളിലും വരുത്തിയിട്ടുണ്ട്. 19 ഇഞ്ച് വലിപ്പത്തില്‍ ഡയമണ്ട് കട്ട് അലോയി വീലുകളാണ് നല്‍കിയിരിക്കുന്നത്. ഡോറിലാണ് റിയര്‍വ്യൂ മിറര്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ചാഞ്ഞിറങ്ങുന്ന റൂഫ് വശക്കാഴ്ചയില്‍ കാംറിക്ക് കൂപ്പെ ഭാവം നല്‍കുന്നുണ്ട്. വീതി കുറഞ്ഞ റാപ്പ് എറൗണ്ട് എല്‍.ഇ.ഡി. ഹെഡ്‌ലാമ്പാണ് പിന്‍ഭാഗത്തെ പ്രധാന പുതുമ. ബൂട്ടില്‍ നല്‍കിയിട്ടുള്ള സ്‌പോയിലര്‍ ലിപ്, കണക്ടഡ് സ്ട്രിപ്പില്‍ നല്‍കിയിട്ടുള്ള ബാഡ്ജിങ് എന്നിവ പ്രീമിയം ഭാവം വര്‍ധിപ്പിക്കുന്നുണ്ട്.
പ്രീമിയം ഭാവത്തിനൊപ്പം ഹൈടെക് ഫീച്ചറുകളും ചേര്‍ന്നാണ് ഇന്റീരിയര്‍ ഒരുങ്ങിയിരിക്കുന്നത്. ഡാഷ്‌ബോര്‍ഡ് ലേഔട്ട് പൂര്‍ണമായും പുതുക്കിപണിതിട്ടുണ്ട്. 12 ഇഞ്ച് വലിപ്പമുള്ള ഫ്‌ളോട്ടിങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഏഴ് ഇഞ്ച് വലിപ്പത്തില്‍ പൂര്‍ണമായും ഡിജിറ്റല്‍ സ്‌ക്രീനായ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവ മാറ്റത്തിന്റെ ആദ്യ തെളിവാണ്. 10 ഇഞ്ച് വലിപ്പമുള്ള ഹെഡ് അപ്പ് ഡിസ്‌പ്ലേ (എച്ച്.യു.ഡി), ഡിജിറ്റല്‍ കീ, ജെ.ബി.എല്‍. സൗണ്ട് സിസ്റ്റം തുടങ്ങിയവ സാങ്കേതിക മികവ് തെളിയിക്കുന്നു.
പുതുതലമുറ സുരക്ഷാ സംവിധാനങ്ങളാണ് പുതിയ കാംറിയില്‍ ഒരുങ്ങിയിരിക്കുന്നത്. ടൊയേട്ടയുടെ സെന്‍സ് 3.0 സംവിധാനത്തെ അധിഷ്ഠിതമായി ഒരുങ്ങിയിട്ടുള്ള അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, റോഡ് സൈന്‍ അസിസ്റ്റ്, ലെയ്ന്‍ ഡിപാര്‍ച്ചര്‍ അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിങ്, റിയര്‍ ക്രോസ് ട്രാഫിക്, പെഡസ്ട്രിയന്‍ ഡിറ്റക്ഷന്‍, ട്രാഫിക് ജാം അസിസ്റ്റ്, ഓട്ടോമാറ്റിക് ബ്രേക്കിങ്, ഓട്ടോ ഹൈ ബീം തുടങ്ങിയ സുരക്ഷാ ഫീച്ചറുകളാണ് ഈ വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്.
Content Highlights: New Toyota Camry launched at Rs 48 lakh
Published: 11 Dec 2024, 03:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented