ആഡംബര വാഹനനിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ പ്രീമിയം സ്കൂട്ടർ‌ സി400 ജിടിയുടെ പുത്തൻ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. പൂർണമായും നിർമിച്ച യൂണിറ്റുകൾ ഇറക്കുമതി ചെയ്താകും ബിഎംഡബ്ല്യുവിന്റെ ഇരുചക്ര വാഹനവിഭാഗമായ മോട്ടോറാഡ് സി400 ജിടി ഇന്ത്യയിൽ വിൽപനയ്ക്കെത്തിക്കുക. ബിഎംഡബ്ല്യു മോട്ടോറാഡ് ഷോറൂമുകളിൽ വാഹനത്തിന്റെ ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്. 

To advertise here,

ബ്ലാക്ക് സ്ട്രാം മെറ്റാലിക്ക്, ഡയമണ്ട് വൈറ്റ് മെറ്റാലിക് എന്നീ കളർ ഓപ്ഷനുകളാണ് ഉള്ളത്. ബ്ലാക്ക് സ്ട്രാമിൽ മെറ്റാലിക്ക് ബ്ലാക്ക് നിറത്തിലുള്ള സീറ്റ്, റിം, ബ്രേക്ക് കാലിപ്പറുകൾ എന്നിവയാണുള്ളത്. ഡയമണ്ട് വൈറ്റ് കളർ ഓപ്ഷനിൽ മെറ്റാലിക് ​ഗോൾഡൻ റിമ്മുകൾ, ​ഗോൾഡൻ ബ്രേക്ക് കാലിപ്പറുകൾ, ബ്ലാക്ക് സീറ്റിൽ ഡോൾഡൻ എംബ്രോയ്ഡറി, ടിന്റ് ചെയ്ത വിൻഡ് ഷീൽഡ് എന്നിവയും ഉണ്ട്.  

എൽ.ഇ.ഡി ഹെഡ് ലൈറ്റ്, ഡി.ആർ.എൽ, അഡ്ജസ്റ്റ് ചെയ്യാവുന്ന വിൻഡ് സ്ക്രീൻ, 10.25 ഇഞ്ച്  ടി.എഫ്.ടി ഡിസ്പ്ലേ, യു.എസ്.ബി ടൈപ് സി ചാർജിങ്ങ് പോർട്, കീ ലെസ് റൈഡ് എന്നിവയാണ് പ്രധാന സവിശേഷതകൾ.  

ഫ്ലോർ ലൈറ്റ്, ബിഎംഡബ്ല്യു ലോ​ഗോ പ്രൊജക്ഷൻ, സ്റ്റെയിൻലെസ് സ്റ്റീൽ ഫൂട്ട് ബോർഡ് എന്നിവ ഓപ്ഷണലായി വാഹനത്തിൽ ചേർക്കാം. മുൻ മോഡലിനേക്കാൾ സ്റ്റോറേജ് കപാസിറ്റി വർധിപ്പിച്ചിട്ടുണ്ട്. മുൻവശത്ത് വലതുഭാ​ഗത്തായി 4.5 ലിറ്റർ, സീറ്റിനടിയിൽ 37.6 ലിറ്റർ എന്നിങ്ങനെയാണ് ഇപ്പോൾ സ്റ്റോറേജ് സ്പെയ്സുള്ളത്. സീറ്റിന്റെ ഡിസൈനിലും മാറ്റമുണ്ട്. 

ബിഎംഡബ്ല്യു മോട്ടോറാഡ് എ.ബി.എസ് സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്. ഡൈനാമിക് ബ്രേക്ക് കൺട്രോൾ, ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ, എൻജിൻ ഡ്രാ​ഗ് ടോർക്ക് കൺട്രോൾ എന്നിവയും സ്റ്റാൻഡേർഡാണ്. 350 സിസി വാട്ടർ കീൾഡ് സിം​ഗിൾ സിലിണ്ടർ എൻജിനാണ് വാഹനത്തിന്റെ ഹൃദയം. ഇത് 34 എച്ച്.പി കരുത്തും 35 എൻ.എം പീക്ക് ടോർക്കും പുറപ്പെടുവിക്കും. 11.50 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.