ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ രജിസ്‌ട്രേഷൻ റദ്ദാക്കുന്ന അതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനും വ്യവസ്ഥയുണ്ട്.

കാക്കനാട്: ബുള്ളറ്റിന്റെ 'ഡപ് ഡപ്' ശബ്ദം കൂട്ടാൻ പുകക്കുഴലിൽ സൂത്രപ്പണി ചെയ്യുന്നവർക്കെതിരേ നടപടി കർശനമാക്കി മോട്ടോർ വാഹനവകുപ്പ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ പരിശോധനയിൽ നിരവധി പേരാണ് വാഹനവകുപ്പിന്റെ 'വലയിൽ' ബുള്ളറ്റുമായി വീണത്. 7,000 രൂപ പിഴ ചുമത്തിയശേഷം ഒരാഴ്ചക്കുള്ളിൽ സൈലൻസറുകൾ മാറ്റി ആർടി ഓഫീസിൽ വാഹനം ഹാജരാക്കാനും അധികൃതർ നിർദേശം നൽകി.
മോട്ടോർവാഹന നിയമത്തിന്റെയും ഹൈക്കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തിൽ രജിസ്‌ട്രേഷൻ റദ്ദാക്കുന്ന അതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനും വ്യവസ്ഥയുണ്ട്. മലിനീകരണ നിയന്ത്രണം സംബന്ധിച്ച ഭാരത് സ്‌റ്റേജ്-4 (ബിഎസ് -4) ചട്ടങ്ങളുടെ ലംഘനമാണ് പുകക്കുഴലിലെ മിക്ക കൂട്ടിച്ചേർക്കലകളും. ശബ്ദം കൂട്ടാനായി പുകക്കുഴലിലെ കാറ്റലിറ്റിക് കൺവെർട്ടർ അഴിച്ചുമാറ്റുന്നത് ഗുരുതരമായ മലിനീകരണമാണ്ടാക്കുക.
റെഡ് റുസ്സർ, ടൈൽ ഗണ്ണർ, വൈൽഡ് ബോർ, ഇൻഡോരി, ബാരൽ, ഷാർക്ക്, മെഗാ ഫോൺ, ബഡാ പഞ്ചാബി തുടങ്ങിയ സൈലൻസറുകളാണ് യുവാക്കൾ ഇരുചക്രവാഹനത്തിൽ ശബ്ദം കൂട്ടാനായി ഉപയോഗിക്കുന്നതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ആളുകളുടെ ശ്രദ്ധ ആകർഷിക്കുക മാത്രമാണ് പലരുടെയും ആവശ്യം. എന്നാൽ ഇവ ശബ്ദ-വായു മലിനീകരണത്തിന് കാരണമാകുന്നുണ്ട്. സാധാരണഗതിയിൽ 92 ഡെസിബെൽ വരെ ശബ്ദമേ ബൈക്കുകൾക്കും ബുള്ളറ്റുകൾക്കും പാടുള്ളൂ. എന്നാൽ, ഇത്തരം ബുള്ളറ്റുകൾ അതിന്റെ പത്തിരട്ടി ശബ്ദം ഉണ്ടാക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
കാറ്റലിറ്റിക് കൺവെർട്ടർ
വാഹനങ്ങളുടെ പുകക്കുഴൽ വഴി പുറംതള്ളുന്ന വിഷവാതകങ്ങളുടെ വീര്യം റെഡോക്‌സ് റിയാക്ഷൻ എന്ന പ്രക്രിയവഴി കുറയ്ക്കുന്ന ഉപകരണമാണ് കാറ്റലിറ്റിക് കൺവെർട്ടർ. എൻജിന്റെയും പുകക്കുഴലിന്റെയും ഇടയ്ക്കാണ് സ്ഥാനം.
Content Highlights: MVD intensifies checks on modified bullet silencers causing noise pollution. Learn about fines, regulations, and the impact of illegal modifications.
Published: 21 Dec 2025, 02:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented