ഓപ്പറേഷന്‍ സ്‌ക്രീന്‍ നിര്‍ത്തി; കൂളിങ്ങിലും കര്‍ട്ടനിലും കുടുങ്ങിയത് 5000-ഓളം പേര്‍


പ്രതീകാത്മക ചിത്രം| ഫോട്ടോ:മാതൃഭൂമി

വാഹനങ്ങളിലെ കൂളിങ് ഫിലിമും കര്‍ട്ടനുകളും നീക്കംചെയ്യാനുള്ള കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ് ആരംഭിച്ച 'ഓപ്പറേഷന്‍ സ്‌ക്രീന്‍' നിര്‍ത്തിവെച്ചു. ഇതിനായുള്ള വാഹനപരിശോധനകളും പിഴ നടപടികളും നിര്‍ത്തിവെക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. എന്നാല്‍, പതിവ് വാഹനപരിശോധന തുടരും.

കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് വാഹനങ്ങളില്‍ കൂളിങ് ഫിലിമുകളും കര്‍ട്ടനുകളും ഉപയോഗിക്കുന്നത് തുടര്‍ന്നതോടെയാണ് ഓപ്പറേഷന്‍ സ്‌ക്രീന്‍ നടപടി ആരംഭിച്ചത്. ഞായറാഴ്ച മുതല്‍ സംസ്ഥാന വ്യാപകമായിട്ടായിരുന്നു പരിശോധനകള്‍. തടഞ്ഞുനിര്‍ത്തിയും ക്യാമറ വഴിയും നടത്തിയ പരിശോധനകളില്‍ നൂറുകണക്കിനു വാഹനങ്ങള്‍ക്കാണ് ഇ-ചെലാന്‍ വഴി പിഴ നോട്ടീസ് അയച്ചത്.

ഇസഡ് കാറ്റഗറി ഒഴികെയുള്ള വാഹനങ്ങള്‍ക്കെല്ലാം നടപടി നേരിടേണ്ടിവന്നു. മന്ത്രിമാരുടെയും സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുടെയും വാഹനങ്ങള്‍ക്ക് കര്‍ട്ടനുകള്‍ നീക്കേണ്ടിയുംവന്നു. ഇതോടെ സര്‍ക്കാര്‍ തലത്തിലുള്ള സമ്മര്‍ദം കാരണമാണ് ഓപ്പറേഷന്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്ന് ആക്ഷേപമുണ്ട്.

എന്നാല്‍, രണ്ടു ദിവസം പരിശോധന നടത്താനേ ഉദ്ദേശിച്ചിരുന്നുള്ളൂവെന്നും പരമാവധി വാഹനങ്ങള്‍ക്ക് പിഴയിട്ടെന്നുമാണ് മോട്ടോര്‍വാഹന വകുപ്പിന്റെ വിശദീകരണം. അഞ്ചുദിവസത്തെ നടപടിക്കിടെ സംസ്ഥാനത്ത് അയ്യായിരത്തോളം വാഹനങ്ങള്‍ക്കാണ് പിഴയിട്ടത്.

Content Highlights: Motor Vehicle Department Stop Operation Screen


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented