
മൂന്നാര്‍: മോട്ടോര്‍വാഹനവകുപ്പ് നടത്തിയ പ്രത്യേക പരിശോധനയില്‍ കണ്ടെത്തിയത് നിയമലംഘനങ്ങളുടെ പെരുമഴ. കഴിഞ്ഞ 10 ദിവസമായി മൂന്നാര്‍ മേഖലയില്‍ നടത്തിയ പരിശോധനയില്‍ 848 കേസുകളിയായി 20,55,750 രൂപ പിഴ ഈടാക്കി. വിനോദസഞ്ചാരികളുടെ വാഹനങ്ങളും പ്രദേശത്തെ ഓട്ടോ, ടാക്‌സി, സ്വകാര്യവാഹനങ്ങള്‍ എന്നിവയും പരിശോധിച്ചു.കടുത്ത നിയമലംഘനം കണ്ടെത്തിയ 41 വാഹനം പിടിച്ചെടുത്തു.
ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്. മൂന്നാറില്‍ വിനോദസഞ്ചാരികള്‍ക്കായി കെ.എസ്.ആര്‍.ടി.സി. നടത്തുന്ന ഡബിള്‍ഡെക്കര്‍ ബസ്, ഉല്ലാസയാത്ര എന്നീ സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കണമെന്നും ഓണ്‍ലൈന്‍ ടാക്‌സി പ്രദേശത്ത് അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഡബിള്‍ഡെക്കര്‍ ബസ് സര്‍വീസ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിക്ക് നേരേ ഇവര്‍ കരിങ്കൊടി വീശി. ഇതേത്തുടര്‍ന്ന് പ്രദേശത്തെ വാഹനങ്ങളുടെ രേഖകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പരിശോധനയ്‌ക്കെതിരേ ഒരു വിഭാഗം ഡ്രൈവര്‍മാര്‍ ബുധനാഴ്ച മോട്ടോര്‍വാഹന വകുപ്പിന്റെ കാര്‍ തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഇതോടെ പരിശോധന നിര്‍ത്തിവെയ്ക്കും എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ ഉദ്യോഗസ്ഥഥര്‍ ശക്തമായ പരിശോധന തുടര്‍ന്നു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.
നിയമലംഘനം ഇങ്ങനെ
- നികുതി അടയ്ക്കാത്ത വാഹനങ്ങള്‍- 109
- ഇന്‍ഷുറന്‍സ് ഇല്ലാത്തവ- 102
- ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചവര്‍- 30
- അമിതമായി ആളെ കയറ്റിയവ- 13
- മീറ്റര്‍ ഇല്ലാത്ത ഓട്ടോറിക്ഷകള്‍- 75
- നികുതി അടയ്ക്കാത്ത ഇതര സംസ്ഥാന വാഹനങ്ങള്‍- 2
- ഗതാഗതം തടസ്സപ്പെടുത്തി പാര്‍ക്കുചെയ്തവ-22
- അനുവദനീയമായതില്‍ കൂടുതല്‍ ലൈറ്റുകള്‍ ഘടിപ്പിച്ചവ-14
- രൂപമാറ്റം വരുത്തിയവ-67
- ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവ-60
- മറ്റ് നിയമലംഘനങ്ങള്‍-433
Content Highlights: Motor Vehicle Department`s 10-day Munnar check yielded 848 cases, rupees 20.55 Lakh in fines
Published: 22 Feb 2025, 09:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented