കഴിഞ്ഞ ദിവസമാണ് ഹരിയാന പോലീസ് മേധാവി ഒ.പി.സിങ് ഥാറും ബുള്ളറ്റും ഉപയോഗിക്കുന്ന ആളുകളെ പ്രശ്‌നക്കാരായി വിശേഷിപ്പിച്ചത്.

ഥാര്‍ വെള്ളത്തില്‍ വെള്ളത്തില്‍ മുങ്ങിയതിന്റെ ദൃശ്യങ്ങള്‍ | Photo: NDTV
വാഹനങ്ങള്‍ ഉപയോഗിച്ചുള്ള സാഹസിക യാത്രകള്‍ ദുരന്തത്തില്‍ കലാശിക്കുന്ന പല സംഭവങ്ങളും നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. റീല്‍സുകളും മറ്റും ചിത്രീകരിക്കുന്നതിനായി നടത്തുന്ന യാത്രകളാണ് പലപ്പോഴും അപകടങ്ങള്‍ ഉണ്ടാക്കുന്നത്. എന്നാല്‍, ഓഫ് റോഡ് യാത്രകള്‍ നടത്തുന്ന ഒരു ടീമിന്റെ യാത്രയില്‍ ഉണ്ടായ ഒരു അപകടമാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. ഡല്‍ഹിയിലുള്ള ഗ്യാങ് ഓഫ് ഥാര്‍ എന്ന വാഹന കൂട്ടായ്മയുടെ യാത്രയിലാണ് അപകടമുണ്ടായിരിക്കുന്നത്.
ഫരീദാബാദിനോട് ചേര്‍ന്നുള്ള ആരവല്ലി കുന്നിന് സമീപമാണ് അപകടമുണ്ടായത്. മഹീന്ദ്ര ഥാര്‍ ഉപയോഗിച്ച് ഈ മേഖലയിലെ ഒരു തടാകത്തിലൂടെ നടത്തിയ യാത്രയിലാണ് ഒരു വാഹനം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിപ്പോയത്. വെള്ളത്തില്‍ മുങ്ങിപ്പോയ ഥാറിനെ മറ്റൊരു ഥാര്‍ ഉപയോഗിച്ചാണ് വെള്ളത്തില്‍ നിന്ന് കരയ്ക്ക് കയറ്റിയത്. വാഹനമോടിച്ചിരുന്നയാള്‍ പൂര്‍ണ സുരക്ഷിതനാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍, അപകടത്തിന്റെ കാരണമെന്താണെന്നും വാഹനത്തില്‍ ഡ്രൈവറിന് പുറമെ വേറെ യാത്രക്കാര്‍ ഉണ്ടായിരുന്നോയെന്ന കാര്യങ്ങളില്‍ വ്യക്തയുണ്ടായിട്ടില്ല. റോഡുകളിലെ യാത്രകള്‍ക്ക് പുറമെ, ഓഫ് റോഡുകളിലെ യാത്രകള്‍ക്കും സഹായിക്കുന്ന ഫീച്ചറുകള്‍ നല്‍കിയിട്ടുള്ള വാഹനമാണ് ഥാര്‍. ഏകദേശം 1700 മുതല്‍ 1845 കിലോഗ്രാം വരെ ഭാരമുള്ള വാഹനമാണ് ഥാര്‍.
കഴിഞ്ഞ ദിവസമാണ് ഹരിയാന പോലീസ് മേധാവി ഒ.പി.സിങ് ഥാറും ബുള്ളറ്റും ഉപയോഗിക്കുന്ന ആളുകളെ പ്രശ്‌നക്കാരായി വിശേഷിപ്പിച്ചത്. ഇതിനുപിന്നാലെയാണ് ഈ അപകടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ''ഥാര്‍ ഓടിക്കുന്നവര്‍ റോഡില്‍ കാണിക്കുന്ന അഭ്യാസങ്ങള്‍ അപകടകരമാണ്. എല്ലാ പ്രശ്‌നക്കാരും അത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഥാര്‍ ഒരു വാഹനം മാത്രമല്ല, ഞാന്‍ ഇങ്ങനെയൊക്കെയാണ് എന്ന പ്രസ്താവന കൂടിയാണ്''-ഡിജിപി പറഞ്ഞു. അസിസ്റ്റന്റ് കമ്മിഷണറുടെ മകന്‍ ഥാര്‍ ഓടിച്ച് ഒരാളെ ഇടിച്ചതും സിങ് വിശദീകരിച്ചു. വാഹനം കമ്മിഷണറുടെ പേരിലായതിനാല്‍ അദ്ദേഹവും കുഴപ്പക്കാരനാണെന്നായിരുന്നു ഡിജിപി പറഞ്ഞത്.
Content Highlights: See how a Mahindra Thar was dramatically pulled from a lake after an off-road adventure went wrong. Learn about the risks of extreme driving. Click for details!
Published: 10 Nov 2025, 08:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented