ബെംഗളൂരു: ഗൂഗിള്‍മാപ്പ് നോക്കി വന്ന മധ്യപ്രദേശില്‍നിന്നുള്ള കുടുംബം കര്‍ണാടകത്തില്‍ വനത്തില്‍ കുടുങ്ങി. ബെലഗാവി ജില്ലയിലെ ഖാനാപുരിനു സമീപത്ത് കുടുങ്ങിയ കുടുംബത്തെ വ്യാഴാഴ്ച പോലീസ് രക്ഷപ്പെടുത്തി. ഉജ്ജയിനില്‍നിന്ന് ഗോവയിലേക്ക് കാറില്‍ പോവുകയായിരുന്ന രാജ്ദാസ് രഞ്ജിത്ദാസും കുടുംബവുമാണ് ബുധനാഴ്ച വനത്തിലകപ്പെട്ടത്.
രഞ്ജിത്ത്ദാസിന്റെ ഭാര്യയും രണ്ടുകുട്ടികളും അമ്മയുമാണ് കാറിലുണ്ടായിരുന്നത്. വന്യമൃഗങ്ങളുള്ള വനത്തില്‍ ഒരു രാത്രി കാറില്‍ ചെലവഴിച്ച ഇവരെ പിറ്റേദിവസം രാവിലെ പോലീസെത്തി രക്ഷപ്പെടുത്തുകയായിരുന്നു.
ഗൂഗിള്‍മാപ്പ് നോക്കിയായിരുന്നു സഞ്ചാരം. ബെലഗാവി ജില്ലയിലെ ഭീംഗഡ് വന്യജീവിസങ്കേതത്തിലെത്തിയശേഷം ഗോവയിലേക്ക് ഗൂഗിള്‍മാപ്പ് കാണിച്ച വഴിയിലേക്ക് തിരിഞ്ഞു. സാധാരണപോകുന്ന വഴിയെക്കാള്‍ 25 കിലോമീറ്റര്‍ കുറവാണ് ഈ വഴിയില്‍ കാണിച്ചത്. എന്നാല്‍, തുടര്‍ന്നങ്ങോട്ട് റോഡിന് വീതി കുറഞ്ഞുവരുകയും വനത്തിലെത്തിയപ്പോള്‍ റോഡിന്റെ സ്ഥാനത്ത് മഴപെയ്ത് രൂപപ്പെട്ട ചെളിക്കുളം കാണുകയുംചെയ്തു.
തുടര്‍ന്ന് കാറിന് മുന്നോട്ടുപോകാന്‍പറ്റാത്ത അവസ്ഥയായി. രാത്രി പത്തോടെ ജംഗോണിനും കൃഷ്ണപുര്‍ ഗ്രാമത്തിനും ഇടയിലാണ് കാര്‍ കുടുങ്ങിയത്. വനത്തിലായിരുന്നതിനാല്‍ ഫോണില്‍ പോലീസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രാത്രിമുഴുവന്‍ കാറില്‍ ചെലവഴിച്ചു. പിറ്റേന്നുരാവിലെ രഞ്ജിത്ദാസ് മൊബൈലിന് സിഗ്‌നല്‍ ലഭിക്കാന്‍ ആറുകിലോമീറ്ററോളം നടന്നു. തുടര്‍ന്ന് ഖാനാപുര്‍ പോലീസിനെ വിളിച്ച് സഹായം അഭ്യര്‍ഥിച്ചു.
അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ കെ.ഐ. ബാദിഗെര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ ജയറാം ഹനുമന്നവാര്‍, കോണ്‍സ്റ്റബിള്‍ മഞ്ജുനാഥ് മുസലെ എന്നിവര്‍ സ്ഥലത്തെത്തി കുടുംബത്തെ രക്ഷപ്പെടുത്തുകയായിരുന്നു. കുടുംബത്തെ ഖാനാപുരിലേക്ക് തിരിച്ചെത്തിച്ച് പ്രാഥമികചികിത്സയും പ്രഭാതഭക്ഷണവും നല്‍കിയശേഷം ഗോവയിലേക്ക് സാധാരണ പോകുന്ന വഴിയിലൂടെ യാത്രയാക്കി.
Content Highlights: Madhya Pradesh Family Stuck in Karnataka Forest After Relying on Google Maps
Published: 08 Dec 2024, 07:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented